Quantcast

രാഷ്ട്രീയ അഭിമുഖ്യമില്ലാതെ വിദ്യാര്‍ഥികള്‍

MediaOne Logo

admin

  • Published:

    1 Jun 2018 10:09 AM GMT

രാഷ്ട്രീയ അഭിമുഖ്യമില്ലാതെ വിദ്യാര്‍ഥികള്‍
X

രാഷ്ട്രീയ അഭിമുഖ്യമില്ലാതെ വിദ്യാര്‍ഥികള്‍

പരീക്ഷാകാലം കഴിഞ്ഞു ക്യാമ്പസുകള്‍ അടച്ചതോടെ യുവത്വം ഇടുക്കിയില്‍ മൈതാനം നിറഞ്ഞു കളിക്കുകയാണ്. തിരഞ്ഞെടുപ്പ് ഒന്നും ഇക്കൂട്ടര്‍ അറിഞ്ഞ മട്ടില്ല.

പരീക്ഷാകാലം കഴിഞ്ഞു ക്യാമ്പസുകള്‍ അടച്ചതോടെ യുവത്വം ഇടുക്കിയില്‍ മൈതാനം നിറഞ്ഞു കളിക്കുകയാണ്. തിരഞ്ഞെടുപ്പ് ഒന്നും ഇക്കൂട്ടര്‍ അറിഞ്ഞ മട്ടില്ല. എങ്കിലും ഈ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ക്യാമ്പസ് എങ്ങനെ ചിന്തിക്കുമെന്ന് നോക്കാം..

ഇടുക്കിയില്‍ വലിയ സ്റ്റേഡിയങ്ങള്‍ ഇല്ല. ചെറിയ മൈതാനങ്ങളുടെ പരിമിതിയിലും ഇവിടെ ഫുഡ്ബോള്‍ ക്ലബ്ബുകള്‍ അനവധിയാണ്. കളിക്കാരില്‍ ഏറെയും കോളേജ് വിദ്യാര്‍ഥികളും. അതുകൊണ്ടു തന്നെ പരീക്ഷാകാലം കഴിഞ്ഞാല്‍ ഈ കൊച്ചു മൈതാനങ്ങള്‍ രാത്രി ആകുവോളം ശബ്ദ മുഖരിതമാകും..കളിയുടെ ആവേശത്തിനിടയില്‍ പോളിടെക്കനിക്കല്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയോടു ചൊദിച്ചു എങ്ങനെ ഉള്ള ആളാകണം നിങ്ങളുടെ എം.എല്‍.എ.ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയം എന്ത്..
ഉത്തരം ഇങ്ങനെ..

യുവജനങ്ങളെ ജനപ്രതിനിധികള്‍ തഴയുന്നതും അഴിമതിയുമൊക്കെയാണ് യുവജനങ്ങള്‍ മുഖ്യമായി കാണുന്ന കാര്യങ്ങള്‍. എന്നാല്‍ ‍ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുപ്പം പുലര്‍ത്താനും അവര്‍ തയ്യാറല്ല. നല്ല കാര്യങ്ങള്‍ ആരു ചെയ്യുന്നുവൊ അവര്‍ ഏത് രാഷ്ട്രീയ കഷികളില്‍ പെട്ടവരാണെങ്കിലും ജയിക്കണമെന്ന പക്ഷക്കരാണ് ജില്ലയിലെ യുവത്വം.ഒരു പക്ഷെ ഈ യുവജനങ്ങളുടെ പരാതികള്‍ സ്ഥാനാര്‍ഥികള്‍ക്ക് ശ്രദ്ധിക്കാനായാല്‍ കന്നിവോട്ടുകള്‍ കുറെ പെട്ടിയില്‍ വീഴും എന്ന് ഉറപ്പാണ്..

TAGS :

Next Story