കാസര്‍കോട് ലീഗും ബിജെപിയും നേര്‍ക്കു നേര്‍

കാസര്‍കോട് ലീഗും ബിജെപിയും നേര്‍ക്കു നേര്‍
സ്ഥിരമായി ഐഎന്‍എല്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തുന്ന മണ്ഡലമാണിത്. ഇത്തവണ മണ്ഡലത്തില്‍ വലിയ മാറ്റം ഉണ്ടാവുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ...
മുസ്ലിംലീഗും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇത്തവണ തീപാറുന്ന പോരാട്ടം. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും പിടിച്ചെടുക്കാന്‍ ബിജെപിയും ശക്തമായ പ്രചാരണത്തിലാണ്.
നേരത്തെ തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതിനാല്‍ ഒരു മാസം മുമ്പേ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്ന് മണ്ഡലത്തില്‍ പ്രചാണം തുടങ്ങിയിരുന്നു. പ്രചാരണത്തില്‍ ഏറെ മുന്നിലെത്താന്‍ ഇത് യുഡിഎഫിനെ സഹായിച്ചു. 9738 വോട്ടിന്റെ ലീഡിലായിരുന്നു 2011ല്‍ യുഡിഎഫിന്റെ വിജയം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 13190 വോട്ടുകളുടെ ലീഡ് നേടിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് 18035 വോട്ടുകളായി വര്‍ദ്ധിപ്പിച്ചു. ഈ വോട്ട് വര്‍ദ്ധനവ് യുഡിഎഫിന് വലിയ ആത്മവിശ്വസം നല്‍കുന്നുണ്ട്.
തുടര്‍ച്ചയായി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ബിജെപിയാണ്. ഇത്തവണ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപധ്യക്ഷന്‍ രവീശ തന്ത്രിയെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ബിജെപി. സ്ഥിരമായി ഐഎന്‍എല്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തുന്ന മണ്ഡലമാണിത്. ഇത്തവണ മണ്ഡലത്തില്‍ വലിയ മാറ്റം ഉണ്ടാവുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. രാഷ്ട്രീയവും വികസനവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാസര്‍കോട് ഇത്തവണ മത്സരം പ്രവചനാതീതമാണ്.
Adjust Story Font
16

