Quantcast

തൃശൂരില്‍ സിപിഎം - ബിജെപി സംഘർഷത്തിനിടെ മർദ്ദനമേറ്റയാൾ മരിച്ചു

MediaOne Logo

Jaisy

  • Published:

    1 Jun 2018 9:18 PM GMT

തൃശൂരില്‍ സിപിഎം - ബിജെപി സംഘർഷത്തിനിടെ മർദ്ദനമേറ്റയാൾ മരിച്ചു
X

തൃശൂരില്‍ സിപിഎം - ബിജെപി സംഘർഷത്തിനിടെ മർദ്ദനമേറ്റയാൾ മരിച്ചു

കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്

തൃശൂർ കയ്പമംഗലത്ത് സിപിഎം - ബിജെപി സംഘർഷത്തിനിടെ മർദ്ദനമേറ്റയാൾ മരിച്ചു. കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കയ്പമംഗലത്ത് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇരുകൂട്ടർക്കും മർദ്ദനമേറ്റിരുന്നു. നെഞ്ചിൽ മർദ്ദനമേറ്റതിനാൽ തളർന്ന് അവശനായ സതീശനെ തൃശൂർ ഒളരി മദർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെയാണ് മരിച്ചത്. മരിച്ചത് തങ്ങളുടെ പ്രവർത്തകനാണെന്ന അവകാശവാദവുമായി സി പി എമ്മും ബി ജെ പിയും രംഗത്തെത്തി.

TAGS :

Next Story