ഇടുക്കിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഇടുക്കിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ച് അങ്കമാലിയിലേക്ക് പോകുബോള്‍ നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.
വിനോദയാത്രക്ക് പോയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മരിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഇരുമ്പുപാലം ചെറായി പാലത്തിന് സമീപം ദേവിയാര്‍ പുഴയിലേക്കാണ് കാര്‍ മറിഞ്ഞത്. മരിച്ചവര്‍ തൃശൂര്‍ അതിരപ്പള്ളി സ്വദേശികളാണ്
മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ച് അങ്കമാലിയിലേക്ക് പോകുബോള്‍ നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അതിരപ്പള്ളി എലിഞ്ഞപ്ര പായിപ്പന്‍ വീട്ടില്‍ ജോയ്, ഭാര്യ ഷാലി, ഇവരുടെ കൊച്ചു മകള്‍ സാറാ എന്നിവരാണ് മരിച്ചത്. ജീന ജിസ്‌ന, ജീവന്‍, ജിസ്‌നയുടെ ഭര്‍ത്താവ് ജിയോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞ വര്‍ഷം ഒട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച അതേ സ്ഥലത്താണ് അപകടം ഉണ്ടായത്. 50 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ വെളളത്തില്‍ നിന്ന് കരക്കെത്തിച്ചത്. കാര്‍ ലോക്കായതിനാല്‍ കാര്‍ ഉയര്‍ത്തി പിടിച്ചശേഷമാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
അപകടങ്ങള്‍ പതിവായിട്ടും ഇടുങ്ങിയ ഈ ഭാഗം വീതികൂട്ടാനോ ഡിവൈഡര്‍ സ്ഥാപിക്കാനോ ദേശീയപാത അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. എസ് രാജേന്ദ്രന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.
Adjust Story Font
16

