Quantcast

സമരപ്പാട്ട് കേരളത്തില്‍ ഏറ്റെടുത്ത് എസ്എഫ്‌ഐ

MediaOne Logo

Subin

  • Published:

    2 Jun 2018 1:06 PM IST

സമരപ്പാട്ട് കേരളത്തില്‍ ഏറ്റെടുത്ത് എസ്എഫ്‌ഐ
X

സമരപ്പാട്ട് കേരളത്തില്‍ ഏറ്റെടുത്ത് എസ്എഫ്‌ഐ

വിളിച്ചുപഴകിയ മുദ്രാവാക്യം ഒന്നു മാറ്റിപ്പിടിച്ചപ്പോള്‍ സമരക്കാര്‍ക്ക് അവേശം. കേട്ടുനിന്നവര്‍ക്കും ബോറടിയില്ല.  സംഗതി ഹിറ്റായതോടെ ഇതങ്ങ് പതിവാക്കാനാണ് നേതാക്കളുടെയും തീരുമാനം. 

ആസാദി മോഡല്‍ സമര ഗീതവുമായി എസ്എഫ്‌ഐ. കേരളാ യൂണിവേഴ്‌സിറ്റിയിലേക്ക് ഇന്നലെ നടത്തിയ മാര്‍ച്ചില്‍ മുദ്രാവാക്യത്തിന് പകരം പാട്ടുകളാണ് മുഴങ്ങിയത്. തൊണ്ട കീറി ആകാശത്തേക്ക് മുഷ്ഠിചുരുട്ടി ഇങ്കിലാബ് വിളിക്കുന്നതൊക്കെ പണ്ട്.

വിളിച്ചുപഴകിയ മുദ്രാവാക്യം ഒന്നു മാറ്റിപ്പിടിച്ചപ്പോള്‍ സമരക്കാര്‍ക്ക് അവേശം. കേട്ടുനിന്നവര്‍ക്കും ബോറടിയില്ല.
സംഗതി ഹിറ്റായതോടെ ഇതങ്ങ് പതിവാക്കാനാണ് നേതാക്കളുടെയും തീരുമാനം.

ഡല്‍ഹി ജെഎന്‍യുവില്‍ നിന്ന് എസ്എഫ്‌ഐ കോപ്പിയടിച്ച സമരരീതി മറ്റുസംഘടനകള്‍ പാട്ടുംപാടി ഏറ്റെടുക്കാനാണ് സാധ്യത.

TAGS :

Next Story