വൃദ്ധസദനങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന് മന്ത്രി

വൃദ്ധസദനങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന് മന്ത്രി
സംസ്ഥാനത്തുള്ള 532 വൃദ്ധസദനങ്ങളില്‍ 11 എണ്ണമേ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളൂ. മീഡിയവണ്‍ പരമ്പരയുടെ പശ്ചാത്തലത്തില്‍ നിയമം പരിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കെ കെ ശൈലജ
രാജ്യത്ത് ഏറ്റവും അധികം വൃദ്ധസദനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്നാണ് സാമൂഹ്യക്ഷേമവകുപ്പിന്റെ കണക്ക്. ചെറിയൊരു മുറിയും കുറച്ച് അമ്മമാരും ഉണ്ടെങ്കില്‍ വൃദ്ധമന്ദിരങ്ങള്‍ ആര്‍ക്കും തുടങ്ങാമെന്ന നിയമമാണ് ഇതിന് പ്രധാന കാരണം. സംസ്ഥാനത്തുള്ള 532 വൃദ്ധസദനങ്ങളില്‍ 11 എണ്ണമേ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളൂ. മീഡിയവണ്‍ പരമ്പരയുടെ പശ്ചാത്തലത്തില്‍ നിയമം പരിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക വൃദ്ധസദനങ്ങളും ലൈസന്‍സില്ലാതെയാണ് നടത്തുന്നതെന്ന് അടുത്തിടെ സാമൂഹ്യനീതി വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 532 വൃദ്ധമന്ദിരങ്ങളില്‍ 521 എണ്ണത്തിന്റേയും നടത്തിപ്പുകാര്‍ സര്‍ക്കാര്‍ ഇതര ഏജന്‍സികളാണ്. സന്നദ്ധ സംഘടനകളും സ്വകാര്യവ്യക്തികളും മതസ്ഥാപനങ്ങളുമാണ് ഇതില്‍ കൂടുതല്‍. ഇപ്പോഴത്തെ നിയമം അനുസരിച്ച് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ലൈസന്‍സ് മാത്രം മതി വൃദ്ധമന്ദിരങ്ങള്‍ക്ക്. ഇതിലൊരു മാറ്റം കൊണ്ടുവരാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതിനായി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
നിയമം അനുസരിച്ച് ആര്‍ഡിഒമാര്‍ക്കാണ് വൃദ്ധമന്ദിരങ്ങളിലെത്തി പരിശോധനകള്‍ നടത്താനുള്ള അധികാരം. അതും വേണ്ടവിധം നടക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമായി ഉയരുന്നുണ്ട്. മൂന്ന് നേരം ഭക്ഷണം നല്‍കുന്നു എന്നതിനപ്പുറം ഒരു വിധത്തിലുള്ള വിനോദങ്ങളും മിക്ക വൃദ്ധമന്ദിരങ്ങളിലും ഇല്ല എന്നതും യാഥാര്‍ഥ്യമാണ്.
Adjust Story Font
16

