Quantcast

ഹൈദരാബാദില്‍ പിണറായിക്കെതിരെ എബിവിപി പ്രതിഷേധം 

MediaOne Logo

Rishad

  • Published:

    2 Jun 2018 5:25 PM IST

ഹൈദരാബാദില്‍ പിണറായിക്കെതിരെ എബിവിപി പ്രതിഷേധം 
X

ഹൈദരാബാദില്‍ പിണറായിക്കെതിരെ എബിവിപി പ്രതിഷേധം 

അഞ്ചുമാസം നീണ്ടുനിന്ന മഹാജനപദയാത്രയുടെ സമാപനസമ്മേളനത്തിനെത്തിയതായിരുന്നു പിണറായി വിജയന്‍.

ഹൈദരാബാദില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ എബിവിപിക്കാരുടെ പ്രതിഷേധം. അഞ്ചുമാസം നീണ്ടുനിന്ന മഹാജനപദയാത്രയുടെ സമാപനസമ്മേളനത്തിനെത്തിയതായിരുന്നു പിണറായി വിജയന്‍. പരിപാടി നടക്കുന്നിടത്തേക്ക് എബിവിപിക്കാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നേരത്തെ പിണറായി പരിപാടിയില്‍ പങ്കെടുക്കുന്നത് തടയുമെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ഭീഷണി മുഴക്കിയിരുന്നു. നേരത്തെ മംഗലാപുരത്തു നടന്ന പരിപാടിയിലും പിണറായിക്കെതിരെ പ്രതിഷേധം നടന്നെങ്കിലും പിണറായി പങ്കെടുത്തിരുന്നു.

TAGS :

Next Story