Quantcast

അടച്ചു പൂട്ടാന്‍ ഉത്തരവിട്ട സ്കൂളുകളിലും പ്രവേശം നടത്തി

MediaOne Logo

Jaisy

  • Published:

    2 Jun 2018 9:23 AM GMT

അടച്ചു പൂട്ടാന്‍ ഉത്തരവിട്ട സ്കൂളുകളിലും പ്രവേശം നടത്തി
X

അടച്ചു പൂട്ടാന്‍ ഉത്തരവിട്ട സ്കൂളുകളിലും പ്രവേശം നടത്തി

എന്നാൽ പൊതുവിദ്യാഭാസ വകുപ്പിന്റെ ഉത്തരവിന് മുകളിൽ തങ്ങൾ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നാണ് സ്കുളുകളുടെ വിശദീകരണം

അടച്ച് പൂട്ടുവാൻ പൊതുവിദ്യാഭാസ വകുപ്പ് നോട്ടീസ് നൽകിയിട്ടും കൊല്ലം ജില്ലയിൽ ഇരുപതിലധികം സ്കൂളുകൾ ഇത്തവണയും പ്രവേശം നടത്തി. അംഗീകാരം ഇല്ലാതെ പ്രവർത്തിക്കാൻ പാടില്ലെന്ന് കാണിച്ചാണ് എ.ഇ.ഒ മാർ നോട്ടീസ് നൽകിയിരുന്നത്. എന്നാൽ പൊതുവിദ്യാഭാസ വകുപ്പിന്റെ ഉത്തരവിന് മുകളിൽ തങ്ങൾ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നാണ് സ്കുളുകളുടെ വിശദീകരണം.

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 1500 സ്കുളുകൾ അടച്ച് പൂട്ടാൻ നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻ കുമാർ ഉത്തരവിട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ മാത്രം 47 സ്കൂളുകള ബന്ധപ്പെട്ട എഇഒ മാർ നോട്ടിസ് നൽകിയത്. എന്നാൽ ഇതിൽ പകുതിയിലധികം സ്കുളുകൾ ഇത്തവണയും പ്രവേശം നടത്തി. വെളിയം സമ്പ് ജില്ലയിലാണ് ഏറ്റവും അധികം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത്. ഈ സ്കൂളുകള്‍ അടച്ച് പൂട്ടുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് നേരത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരുന്നത്. എന്നാൽ പൊതു വിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവിന് മുകളിൽ തങ്ങൾ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നാണ് മാനേജ്മെന്റുകളുടെ വിശദീകരണം. സ്കുളുകൾ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മാനേജ്മെന്റുകൾ അവകാശപ്പെടുന്നു.

TAGS :

Next Story