Quantcast

ചെങ്ങറ ഭൂസമരത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം

MediaOne Logo

Muhsina

  • Published:

    2 Jun 2018 5:52 PM GMT

ചെങ്ങറ ഭൂസമരത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം
X

ചെങ്ങറ ഭൂസമരത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം

ചെങ്ങറയില്‍ സമര സമിതിയും സി പി എമ്മും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘര്‍ഷത്തിലേക്കും സി പി എമ്മിനെതിരെ സമര സമിതി പരസ്യ നിലപാട് എടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സി പി എം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ചെങ്ങറ നിവാസികള്‍ക്ക്..

ചെങ്ങറ ഭൂ സമരത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം. ഭൂസമരക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണം, എന്നാല്‍ സമര സമിതി സമാന്തര ഭരണസംവിധാനമാകുന്നത് അംഗീകരിക്കാനാവില്ലെന്ന് സി പി എം ജില്ലാ നേതൃത്വം വ്യക്തമാക്കി. അതേസമയം, കോളനിക്കുള്ളില്‍ തീവ്രവാദ സ്വഭാവമുള്ള ആയുധ പരിശീലനമടക്കമുള്ളവ നടക്കുന്നുവെന്ന പ്രചരണം ഭൂസമരത്തെ തകര്‍ക്കാനുള്ളതാണെന്ന് ഡി എച്ച് ആര്‍ എം ആരോപിച്ചു.

ചെങ്ങറയില്‍ സമര സമിതിയും സി പി എമ്മും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘര്‍ഷത്തിലേക്കും സി പി എമ്മിനെതിരെ സമര സമിതി പരസ്യ നിലപാട് എടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സി പി എം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ചെങ്ങറ നിവാസികള്‍ക്ക് ഭൂമിയും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ലഭിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ഭൂസമരത്തിന്റെ പേരില്‍ ചെങ്ങറയില്‍ ചിലര്‍ സമാന്തര ഭരണകൂടമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കില്ല. പ്രത്യേക നീതിയും നിയമസംവിധാനവും നിലനില്‍ക്കുന്നത് രാജ്യത്തിനകത്ത് മറ്റൊരു രാജ്യമെന്നപോലെയാണെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു.

ചെങ്ങറയില്‍ തീവ്രവാദ സ്വഭാവത്തിലുള്ള ആയുധ പരിശീലനം നടക്കുന്നുവെന്ന സി പി എം പ്രചരണം സമരത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡി എച്ച് ആര്‍ എം ജനറല്‍ സെക്രട്ടറി സെലീന പ്രക്കാനം ആരോപിച്ചു. ഡി എച്ച് ആര്‍ എം സമര സഹായിയാണ് പ്രവര്‍ത്തിക്കുന്നത്. കോളനിയില്‍ ഡി എച്ച് ആര്‍ എം പ്രവര്‍ത്തിക്കുന്നില്ല.

സി പി എമ്മിനെതിരെ വിവിധ ദലിത് സംഘടനകളെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായ സമരം സംഘടിപ്പിക്കാനാണ് ഭൂസമസമിതിയുടെ തീരുമാനം. ഇതിനോടനുബന്ധിച്ച് വെള്ളിയാഴ്ച പത്തനംതിട്ട നഗരത്തില്‍ വിപുലമായ സമ്മേളനം സംഘടിപ്പിക്കും.

TAGS :

Next Story