Quantcast

വിവാദങ്ങള്‍ക്കിടെ 'സഖാവ്' ഇംഗ്ലീഷിലേക്ക്

MediaOne Logo

Subin

  • Published:

    3 Jun 2018 9:00 PM GMT

വിവാദങ്ങള്‍ക്കിടെ സഖാവ് ഇംഗ്ലീഷിലേക്ക്
X

വിവാദങ്ങള്‍ക്കിടെ 'സഖാവ്' ഇംഗ്ലീഷിലേക്ക്

നോവലിസ്റ്റും ഇംഗ്ലീഷ് കവിയുമായ റിസിയോ യോഹന്നാന്‍ രാജ് ആണ് വിവാദ കവിത ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്...

സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയ 'സഖാവ്' കവിതക്ക് ഇംഗ്ലീഷ് മൊഴിമാറ്റം. നോവലിസ്റ്റും ഇംഗ്ലീഷ് കവിയുമായ റിസിയോ യോഹന്നാന്‍ രാജ് ആണ് വിവാദ കവിത ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചതിന് പിന്നാലെ കവിതയുടെ രചയിതാവിനെക്കുറിച്ചും തര്‍ക്കം ഉയര്‍ന്നിരുന്നു.

തന്റെ ഫേസ്ബുക്ക് പേജിലാണ് റിസിയോ യോഹന്നാന്‍ രാജ് കവിതയുടെ ഇംഗ്ലീഷ് പതിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെക്കുറിച്ചും ഫേസ്ബുക്കില്‍ റിസിയോ പരാമര്‍ശിക്കുന്നുണ്ട്.

It was heartening to read the poem Sakhavu, and listen to Arya Dayal's and Sam Mathew's raw, throbbing renditions of it....

Publicado por Rizio Yohannan Raj em Domingo, 7 de agosto de 2016

ബ്രണ്ണന്‍ കോളജിലെ ആര്യ ദയാല്‍ എന്ന വിദ്യാര്‍ഥിനി ഈ കവിത ചൊല്ലി ഫേസ്ബുക്കില്‍ വീഡിയോ ആയി പോസ്റ്റു ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആര്യയുടെ കവിത സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും കവിത വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എംജി സര്‍വ്വകലാശാലയില്‍ എംഎക്ക് പഠിക്കുന്ന സാം മാത്യുവാണ് ഈ കവിത രചിച്ചതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ പാലക്കാട്ടുകാരി പ്രതീക്ഷ ശിവദാസ് എന്ന പ്ലസ് ടു വിദ്യാര്‍ഥിനി ഇത് തന്റെ കവിതയാണെന്ന അവകാശവാദവുമായി രംഗത്തെത്തിയതോടെ 'സഖാവ്' വിവാദമായി.

2013ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ മുഖമാസികയായ സ്റ്റുഡന്റിന് അയച്ചുകൊടുത്ത കവിതയാണിതെന്നാണ് പ്രതീക്ഷ അവകാശപ്പെടുന്നത്. ഒറ്റപ്പാലം എസ്എന്‍ കോളജില്‍ പഠിച്ചിരുന്ന എസ്എഫ്‌ഐക്കാരനായ തന്റെ ജേഷ്ഠനെക്കുറിച്ചാണ് കവിതയെഴുതിയതെന്നും തന്റേതല്ലാത്ത ആറ് വരികള്‍ ഈ ആര്യാ ദയാല്‍ ചൊല്ലിയ കവിതയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും പ്രതീക്ഷ ആരോപിച്ചിരുന്നു. സഖാവ് എന്ന കവിതയുടെ പിതൃത്വത്തെ ചൊല്ലി ചര്‍ച്ചകള്‍ തുടരുമ്പോഴാണ് കവിത ഇംഗ്ലീഷിലെത്തിയിരിക്കുന്നത്.

Publicado por Pratheeksha Sivadas em Sábado, 6 de agosto de 2016
TAGS :

Next Story