Quantcast

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

MediaOne Logo

Khasida

  • Published:

    3 Jun 2018 10:50 AM GMT

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു
X

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

കല്ലാച്ചി പയന്തോങ്ങിലെ മെഹര്‍ ഹൌസില്‍ നിഹാലിനാണ് വെട്ടേറ്റത്.

കോഴിക്കോട് നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലാച്ചി പയന്തോങ്ങിലെ മെഹര്‍ ഹൌസില്‍ നിഹാലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെ നാദാപുരം പയന്തോങ്ങിലാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന നിഹാലിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. നിഹാലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലാച്ചിയില്‍ ഇന്നലെ യൂത്ത് ലീഗ് മാര്‍ച്ചിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിഹാലിന് വെട്ടേറ്റത്. പ്രദേശത്ത് മുസ്ലിം ലീഗ് അക്രമം അഴിച്ചുവിടുകയാണെന്നാരോപിച്ച് കല്ലാച്ചി ടൌണില്‍ ഇന്ന് എല്‍ ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

TAGS :

Next Story