Quantcast

വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു

MediaOne Logo

Khasida

  • Published:

    3 Jun 2018 4:07 PM GMT

വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു
X

വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു

മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു. രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി സ്കൂളുകളില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. നിപ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് അഞ്ചാം തീയതിയും മലപ്പുറത്ത് ആറാം തിയതിയുമാണ് സ്കൂളുകൾ തുറക്കുക.

ആദ്യമായി സ്കൂളിലേക്കെത്തുന്നതിന്റെ സന്തോഷമായിരുന്നു പലരുടെയും മുഖത്ത്. പതിവ് കരച്ചിലുകൾ നന്നേ കുറവ്. പാട്ട് പാടാമെന്ന് ചില മിടുക്കികൾ. സംസ്ഥാനത്തുടനീളം വിവിധ പരിപടികളോടെയായിരുന്നു പ്രവേശനോത്സവം. തിരുവനന്തപുരത്ത് നെടുമങ്ങാട് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷം ഒന്നരലക്ഷത്തിലധികം കുട്ടികളുടെ വർധനയുണ്ടായിരുന്നു. ഇത്തവണ അതിലും വര്‍ദ്ധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണക്ക് കൂട്ടുന്നത്.

TAGS :

Next Story