കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു : രണ്ട് കുട്ടികള്‍ മരിച്ചു

കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു : രണ്ട് കുട്ടികള്‍ മരിച്ചു
കോഴിക്കോട് പാലൂരില്‍ ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ചു.
കോഴിക്കോട് തിക്കോടി പാലൂരില്‍ ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി കൊല്ലം സ്വദേശികളാണ് അപകടത്തില്‍പെട്ടത്.
തിക്കോടി പാലൂരില്‍ രാവിലെ 6.45 ഓടെയായിരുന്നു അപകടം. വടകരയില്‍ നിന്ന് കൊയിലാണ്ടി കൊല്ലത്തേക്ക് വരികയായിരുന്ന കാറിന് മുകളിലേക്ക് ടിപ്പര്‍ മറിയുകയായിരുന്നു. മുക്കം ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന ടിപ്പര്‍ നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. കൊയിലാണ്ടി കൊല്ലം തച്ചന്‍വീട്ടില്‍ കുടുംബത്തിലെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. എട്ട് വയസ്സുള്ള ആദില്‍, ആറ് വയസുള്ള അസ്ല ഷെഹ്റിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കൊയിലാണ്ടി മര്‍ക്കസ് സ്കൂളിലെ വിദ്യാര്‍ഥികളാണ്.
പരിക്കേറ്റ അഞ്ച് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Adjust Story Font
16

