Quantcast

ദലിത് ഹര്‍ത്താല്‍: ഗീതാനന്ദനുള്‍പ്പടെയുള്ള ദലിത് നേതാക്കള്‍ അറസ്റ്റില്‍

MediaOne Logo

Khasida

  • Published:

    5 Jun 2018 5:22 AM IST

ദലിത് ഹര്‍ത്താല്‍: ഗീതാനന്ദനുള്‍പ്പടെയുള്ള ദലിത് നേതാക്കള്‍ അറസ്റ്റില്‍
X

ദലിത് ഹര്‍ത്താല്‍: ഗീതാനന്ദനുള്‍പ്പടെയുള്ള ദലിത് നേതാക്കള്‍ അറസ്റ്റില്‍

സി എസ് മുരളി, വി സി ജെന്നി തുടങ്ങി നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദലിത് പീഡന നിരോധന നിയമം ലഘൂകരിക്കാനുള്ള സുപ്രീംകോടതി നീക്കത്തിനും രാജ്യത്തെ ദലിത് പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനും എതിരെ വിവിധ ദലിത് സംഘടനകളുടെ നേതൃതത്തിലുള്ള സംസ്ഥാന ഹര്‍ത്താലിനിടെ ദലിത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ആദിവാസി ഗ്രോത്രമഹാസഭ നേതാവ് ഗീതാനന്ദനുള്‍പ്പെടെയുള്ള നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സി എസ് മുരളി, വി സി ജെന്നി തുടങ്ങി നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തിരുക്കുന്നത്. മുന്‍കരുതല്‍ അറസ്റ്റ് എന്നാണ് ഗീതാനന്ദന്റെയും മറ്റുള്ള നേതാക്കളുടെയും അറസ്റ്റിനെ സംബന്ധിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം.

TAGS :

Next Story