Quantcast

കേരളത്തില്‍ കാലവര്‍ഷം 29നെത്തും

MediaOne Logo

Jaisy

  • Published:

    5 Jun 2018 12:50 AM IST

കേരളത്തില്‍ കാലവര്‍ഷം 29നെത്തും
X

കേരളത്തില്‍ കാലവര്‍ഷം 29നെത്തും

കേരള തീരത്ത് ആരംഭിക്കുന്ന മണ്‍സൂണ്‍ 45 ദിവസംകൊണ്ട് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം എത്തുക മെയ് 29നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ദിവസം മുന്‍പ് എത്തുമെന്നാണ് അറിയിപ്പ്. സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ജൂണിനും സെപ്തംബറിനും ഇടയില്‍ 97 ശതമാനം മുതല്‍ 104 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. 45 ദിവസം കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 30നും 2016 ല്‍ ജൂണ്‍ 7നുമാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്.

TAGS :

Next Story