Quantcast

കെവിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്ന പൊലീസ് നിഗമനം വിവാദത്തില്‍

MediaOne Logo

Sithara

  • Published:

    4 Jun 2018 4:37 PM IST

കെവിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്ന പൊലീസ് നിഗമനം വിവാദത്തില്‍
X

കെവിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്ന പൊലീസ് നിഗമനം വിവാദത്തില്‍

കെവിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്ന പൊലീസ് വാദം വിശ്വസിക്കാനാകുന്നില്ലെന്നാണ് ബന്ധുക്കൾ അടക്കം പറയുന്നത്.

കോട്ടയത്തെ ദുരഭിമാനക്കൊലയിൽ കെവിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്ന പൊലീസ് നിഗമനം വിവാദമാകുന്നു. പ്രതികൾ കെവിനെ കാറിൽ നിന്നും പുറത്തിറക്കി കിടത്തുന്നതാണ് കണ്ടതെന്നാണ് ബന്ധു അനീഷിന്റെ മൊഴി. എന്നാൽ കെവിൻ അതിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്ന പൊലീസ് വാദം വിശ്വസിക്കാനാകുന്നില്ലെന്നാണ് ബന്ധുക്കൾ അടക്കം പറയുന്നത്. പിടിയിലായ പ്രധാന പ്രതികൾ അടക്കമുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

TAGS :

Next Story