Quantcast

അനശ്വരഗായകന്‍ മുകേഷിന് കോഴിക്കോടിന്റെ ആദരം

MediaOne Logo

Jaisy

  • Published:

    6 Jun 2018 12:11 AM IST

അനശ്വരഗായകന്‍ മുകേഷിന് കോഴിക്കോടിന്റെ ആദരം
X

അനശ്വരഗായകന്‍ മുകേഷിന് കോഴിക്കോടിന്റെ ആദരം

നാല്‍പ്പതാം ചരമവാര്‍ഷികത്തിലാണ് മുകേഷിന്റെ ഒരു പിടി ഗാനങ്ങളുമായി കാലിക്കറ്റ് മ്യൂസിക് ഫൌണ്ടേഷന്‍ ആസ്വാദകരുടെ ഹൃദയം കവര്‍ന്നത്

നേര്‍ത്ത വിഷാദ ഛായയുള്ള ശബ്ദത്താല്‍ ഹിന്ദി സിനിമാ സംഗീത ലോകം കീഴടക്കിയ അനശ്വരഗായകന്‍ മുകേഷിന് കോഴിക്കോടിന്റെ ആദരം. നാല്‍പ്പതാം ചരമവാര്‍ഷികത്തിലാണ് മുകേഷിന്റെ ഒരു പിടി ഗാനങ്ങളുമായി കാലിക്കറ്റ് മ്യൂസിക് ഫൌണ്ടേഷന്‍ ആസ്വാദകരുടെ ഹൃദയം കവര്‍ന്നത്. പ്രമുഖ ഗായകന്‍ നയന്‍ ജെ ഷായും സംഘവുമാണ് കോഴിക്കോട് ടൌണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ഗാനങ്ങള്‍ ആലപിച്ചത്.

ഒരു പിടി മനോഹര ഗാനങ്ങള്‍ ആസ്വാദകരുടം ഹൃദയത്തിലര്‍പ്പിച്ച് കടന്നു പോയ ഗായകന്‍ മുകേഷിനുള്ള ആദരമായിരുന്നു ഈ ചടങ്ങ്.മുകേഷ് ഓര്‍മയായി നാല്‍പ്പതു വര്‍ഷം പിന്നിടുമ്പോള്‍ ബാക്കി വെച്ച ഗാനങ്ങള്‍ കൊണ്ടായിരുന്നു കലാ ലോകത്തിന്റെ ആദരം. ജാനേ കഹാം ഗയേ വോദിന്‍ എന്നു പേരിട്ട പരിപാടിയില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗായിരുന്നു മുഖ്യാതിഥി. പ്രമുഖ ഗായകരായ നയന്‍ ജെ.ഷായും രാകേഷും റോഷ്നിയുമാണ് ഗാനങ്ങള്‍ അവതരിപ്പിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട സംഗീത നിശ ആസ്വദിക്കാന്‍ കോഴിക്കോട്ടെ സംഗീത പ്രേമികളും ഒഴുകിയെത്തി.

TAGS :

Next Story