Quantcast

വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന പരാതി: നടന്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം

MediaOne Logo

Damodaran

  • Published:

    5 Jun 2018 2:56 AM GMT

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ വകുപ്പ് ചുമത്തിയാണ് ശ്രീജിത്ത് രവിക്കെതിരെ പൊലീസ് കേസെടുത്തത്...

വിദ്യാര്‍ഥിനികളെ അപമാനിച്ചെ പരാതിയില്‍ അറസ്റ്റിലായ സിനിമാ നടന്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് രവിയുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയിയത്.. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും പാസ്‌പോര്‍ട് കോടതിയില്‍ നല്‍കുകയും ചെയ്യണമെന്ന ഉപാധികളോടെയാണ് ജാമ്യം. ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരാകുകയും വേണം. പാലക്കാട് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പള്‍ നല്കിയ പരാതിയില്‍ ഇന്നലെയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.പ്രധാന സാക്ഷികളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു.

പരാതിയില്‍ പറയുന്ന സമയത്ത് ശ്രീജിത്തിന്റെ ഫോണ്‍ ഈ പ്രദേശത്ത് തന്നെയായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ വിവരങ്ങള്‍ പരിശോധിച്ച് പൊലീസ് കണ്ടെത്തി. പരാതിയില്‍ പറയുന്ന നമ്പരിലുള്ള കാര്‍ ഇയാളുടേതാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

ഫോട്ടോ കാണിച്ചു നടത്തിയ തിരിച്ചറിയല്‍ പരിശോധനയില്‍ പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ ശ്രീജിത്ത് രവിയെ തിരിച്ചറിയുകയും ചെയ്തു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന പോക്സോ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടള്ളത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടത്.

പാലക്കാട് പത്തിരിപ്പാലയിലെ സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്ക് കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ഥിനികളെുടെ ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് പരാതി.

താന്‍ തെറ്റെന്നും ചെയ്തിട്ടില്ലെന്നാണ് ശ്രീജിത്ത രവിയുടെ മൊഴി. മൊബൈലില്‍ സ്വന്തം ഫേട്ടോയെടുത്ത് അയച്ചിരുന്നു. പെണ്‍ കുട്ടികള്‍ ഇത് തെറ്റിദ്ധരിച്ചതാകാമെന്ന് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞെന്നാണ് സൂചന.

TAGS :

Next Story