Quantcast

കെ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി; ജയിലിലേക്ക് മാറ്റി

MediaOne Logo

Khasida

  • Published:

    5 Jun 2018 5:27 PM GMT

കെ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി;  ജയിലിലേക്ക് മാറ്റി
X

കെ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി; ജയിലിലേക്ക് മാറ്റി

മലബാര്‍ സിമന്റ്സ് മുന്‍ എംഡി കെ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മലബാര്‍ സിമന്‍റ്സ് മുന്‍ എംഡി കെ പത്മകുമാറിന് ജാമ്യമില്ല. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്‍റെ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി അംഗീകരിച്ചുവെങ്കിലും പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടില്ല. ഷുഗര്‍ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ വൈദ്യ പരിശോധനയില്‍ കണ്ടെത്തിയതോടെ ജയിലിലേക്ക് മാറ്റി. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ തുടര്‍ ചികിത്സ നല്‍കും.

അന്വേഷണത്തിന്‍റെ തുടക്കത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടേണ്ടത് അന്വേഷണസംഘത്തിന്‍റെ അവകാശമാണെന്ന് കോടതി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശേഷിയുള്ളയാളാണ് പത്മകുമാറെന്നും കോടതി പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിന് മുഴുവന്‍ ഉത്തരവാദിത്തമുണ്ടെന്ന പത്മകുമാറിന്‍റെ വാദം ഗൌരവമായി കാണണമെന്ന് കോടതി നിര്‍ദേശിച്ചു.

TAGS :

Next Story