Quantcast

സെന്‍കുമാര്‍ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹരജി ഫയൽ ചെയ്തു

MediaOne Logo

admin

  • Published:

    5 Jun 2018 2:19 PM GMT

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ശ്രമിച്ചത് നളിനി നെറ്റോ ആണ് . അതിനാൽ തന്റെ നിയമനം വൈകിപ്പിക്കാൻ സാധ്യമായതെല്ലാം അവർ ചെയ്യും എന്നും സെൻകുമാർ

സംസ്ഥാന പോലീസ് മേധാവി ആയി പുനഃനിയമനം നൽകണം എന്ന ഉത്തരവ് നടപ്പിലാക്കാത്തതിന് എതിരെ ടി പി സെൻകുമാർ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹരജി ഫയൽ ചെയ്തു.

ചീഫ് സെക്കട്ടറി നളിനി നെറ്റോയ്ക്ക് എതിരെ ആണ് കോടതി അലക്ഷ്യ ഹരജി. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ശ്രമിച്ചത് നളിനി നെറ്റോ ആണ് . അതിനാൽ തന്റെ നിയമനം വൈകിപ്പിക്കാൻ സാധ്യമായതെല്ലാം അവർ ചെയ്യും എന്നും ഹരജിയില്‍ പറയുന്നു .സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടകയിലെ ചീഫ് സെക്കട്ടറി ക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച കാര്യം സെൻകുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നഷ്ടപെട്ട കാലാവധി നീട്ടി നൽകണം എന്നും സെൻകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story