Quantcast

വേലു വെറുമൊരു പോത്തല്ല; ജന്മദിനാഘോഷത്തിന് എത്തിയത് എംഎല്‍എയടക്കം പ്രമുഖര്‍!

MediaOne Logo

Muhsina

  • Published:

    5 Jun 2018 9:31 AM GMT

വേലു വെറുമൊരു പോത്തല്ല; ജന്മദിനാഘോഷത്തിന് എത്തിയത് എംഎല്‍എയടക്കം പ്രമുഖര്‍!
X

വേലു വെറുമൊരു പോത്തല്ല; ജന്മദിനാഘോഷത്തിന് എത്തിയത് എംഎല്‍എയടക്കം പ്രമുഖര്‍!

പിറന്നാള്‍ ആഘോഷത്തില്‍ പ്രമുഖരെത്തുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ കൊല്ലത്ത് ‍ ഒരു പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചപ്പോൾ കേക്കുമുറിക്കാനെത്തി വാർത്ത സൃഷ്ടിച്ചിരിക്കുകയാണ് സ്ഥലം എംഎൽഎ..

പിറന്നാള്‍ ആഘോഷത്തില്‍ പ്രമുഖരെത്തുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ കൊല്ലത്ത് ‍ ഒരു പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചപ്പോൾ കേക്കുമുറിക്കാനെത്തി വാർത്ത സൃഷ്ടിച്ചിരിക്കുകയാണ് സ്ഥലം എംഎൽഎ.

ഓമനിച്ച് വളര്‍ത്തുന്ന വേലുവിന്‍റെ പിറന്നാള്‍ അങ്ങനെ വെറുതെ വിട്ടുകളയാനൊന്നും ഉടമ അന്‍വര്‍ തയ്യാറല്ല. ആഘോഷത്തിന് സ്ഥലത്തെ പ്രമുഖൻ തന്നെ വേണം. ഇരവിപുരം മണ്ഡലത്തിൽ എന്തിനും ഏതിനും ആദ്യമെത്തുന്ന എം നൌഷാദ് എംഎൽഎ ഇവിടെയും പതിവു തെറ്റിച്ചില്ല. വേലു എന്ന പോത്ത് വെറും പോത്തല്ലെന്നാണ് ഉടമയുടെ വാദം. എന്തായാലും വേലുവിന്റെ പിറന്നാള്‍ കിസ്സ നാട്ടിലിപ്പോൾ പാട്ടാണ്. ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ട്രോളര്‍മാരും ആഘോഷത്തിലാണ്.

TAGS :

Next Story