Quantcast

സുന്നി ഐക്യ ചര്‍ച്ചയില്‍ ലീഗിന് ആശങ്ക

MediaOne Logo

Sithara

  • Published:

    5 Jun 2018 9:43 PM IST

സുന്നി ഐക്യ ചര്‍ച്ചയില്‍ ലീഗിന് ആശങ്ക
X

സുന്നി ഐക്യ ചര്‍ച്ചയില്‍ ലീഗിന് ആശങ്ക

സുന്നി ഐക്യ ചര്‍ച്ചകളുടെ ആത്മാര്‍ഥത ചോദ്യം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തെത്തി

സുന്നി ഐക്യ ചര്‍ച്ചകള്‍ക്കായി ഇരു ഗ്രൂപ്പുകളും പ്രതിനിധികളെ നിശ്ചയിച്ചതോടെ മുസ്‍ലിം ലീഗിന് ആശങ്ക. സുന്നി ഐക്യ ചര്‍ച്ചകളുടെ ആത്മാര്‍ഥത ചോദ്യം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തെത്തി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഐക്യം വേണമെന്ന ആഗ്രഹം എപി - ഇകെ വിഭാഗങ്ങളുടെ അണികളില്‍ ശക്തമായിട്ടുണ്ട്.

സുന്നി ഐക്യ ചര്‍ച്ചകള്‍ക്കായി നാലംഗ പ്രതിനിധി സംഘത്തെ ജനുവരി പത്തിന് തന്നെ സമസ്ത നിശ്ചയിച്ചിരുന്നു. കാന്തപുരം വിഭാഗത്തിന്‍റെ പ്രതിനിധികളുടെ പട്ടിക കഴിഞ്ഞ ദിവസം മധ്യസ്ഥര്‍ക്ക് കൈമാറി. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ എന്നിവരാണ് എ പി വിഭാഗത്തിന്‍റെ പ്രതിനിധികള്‍. സാദിഖലി തങ്ങള്‍ അധ്യക്ഷനായ സമിതിയാണ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്.

യുഡിഎഫ് വിരുദ്ധ നിലപാട് തുടരുന്ന കാന്തപുരവുമായി സമസ്ത ഐക്യമുണ്ടാക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് ലീഗ് കരുതുന്നത്. സുന്നി ഐക്യ ചര്‍ച്ചകളെ കുറിച്ച് ആദ്യം മൌനം പാലിച്ച ലീഗ് ഇപ്പോള്‍ ഐക്യചര്‍ച്ചകളെ തന്നെ തള്ളുകയാണ്. ലീഗിന്‍റെ നിലപാട് മൂലം ഐക്യചര്‍ച്ച അട്ടിമറിയാനുള്ള സാധ്യത ഇരു വിഭാഗം സുന്നികളുടെയും നേതാക്കള്‍ മുന്‍കൂട്ടിക്കാണുന്നുണ്ട്.

TAGS :

Next Story