Quantcast

കെഎസ്ആര്‍ടിസിയിലെ കൂട്ടസ്ഥലമാറ്റത്തില്‍ ഇളവ്

MediaOne Logo

Khasida

  • Published:

    6 Jun 2018 5:51 AM GMT

കെഎസ്ആര്‍ടിസിയിലെ കൂട്ടസ്ഥലമാറ്റത്തില്‍ ഇളവ്
X

കെഎസ്ആര്‍ടിസിയിലെ കൂട്ടസ്ഥലമാറ്റത്തില്‍ ഇളവ്

തൊഴിലാളികളെ ഒരു മാസത്തിനുള്ളില്‍ മാതൃയൂണിറ്റിലേക്ക് തിരികെ നിയമിക്കും.

കെഎസ്ആര്‍ടിസിയിലെ കൂട്ടസ്ഥലമാറ്റത്തില്‍ ഇളവ് പ്രഖ്യാപിച്ചു. മൂന്നുമാസത്തേക്ക് മാറ്റി നിയമിച്ച തൊഴിലാളികളെ ഒരു മാസത്തിനുള്ളില്‍ മാതൃയൂണിറ്റിലേക്ക് തിരികെ നിയമിക്കും. പിന്നീട് പൊതുസ്ഥലം മാറ്റത്തിലൂടെ തൊഴിലാളിക്ഷാമം പരിഹരിക്കുമെന്നും കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ കൂട്ടസ്ഥലമാറ്റ വാര്‍ത്ത മീഡിയവണാണ് പുറത്ത് വിട്ടത്.

സ്ഥിരമായി സര്‍വീസ് മുടങ്ങുന്നുവെന്ന് ആക്ഷേപമുള്ള മലബാര്‍ മേഖലയും മലയോര മേഖലകളും കേന്ദ്രീകരിച്ചായിരുന്നു 518 കെഎസ്ആര്‍ടിസി ജീവനക്കാരെ സ്ഥലം മാറ്റിയത്. വര്‍ക്കിങ് അറേഞ്ചുമെന്റ് വ്യവസ്ഥയില്‍ മൂന്ന് മാസത്തേക്ക് സ്ഥലം മാറ്റിയത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു. പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കാന്‍ ഒരു ദിവസത്തെ സാവകാശം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്.

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന ആക്ഷേപത്തിനിടെയാണ് സ്ഥലമാറ്റ കാലാവധിയില്‍ കുറവ് വരുത്തിയത്. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ മാതൃയൂണിറ്റിലേക്ക് പുനര്‍നിയമനം നല്‍കും. പൊതുസ്ഥലംമാറ്റത്തിലൂടെ ജീവനക്കാരെ പുനഃക്രമീകരിക്കും. മെയ് 25 നകം പൊതുസ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കുമെന്നും എംഡി വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു. കാസര്‍കോട് യൂണിറ്റിലേക്കാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത്.

ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ ശേഷം സര്‍വീസ് മുടങ്ങുന്ന റൂട്ടുകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വരുമാനമുള്ള മേഖലകളില്‍ സ്ഥിരമായി സര്‍വ്വീസ് മുടങ്ങുന്നത് കെഎസ്ആര്‍ടിസിയുടെ ദിവസവരുമാനത്തില്‍ വലിയ കുറവ് വരുത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പുതിയ പരിഷ്കരണം.

TAGS :

Next Story