Quantcast

ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫിന്

MediaOne Logo

Sithara

  • Published:

    16 Jun 2018 10:40 PM IST

ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫിന്
X

ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫിന്

യുഡിഎഫ് ചെയര്‍പേഴ്സനെയും വൈസ് ചെയര്‍മാനെയും അവിശ്വാസത്തിലൂടെ താഴെ ഇറക്കിയ എല്‍ഡിഎഫ് ഫറോക്ക് നഗരസഭ ഭരണം ഉറപ്പിച്ചു.

ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫിന്. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. ലീഗ് സ്വതന്ത്രയായി വിജയിച്ച കെ കമറുലൈലയാണ് ചെയര്‍പേഴ്സണ്‍. കോണ്‍ഗ്രസ് കൌണ്‍സിലറായിരുന്ന കെ മൊയ്തീന്‍ കോയയാണ് വൈസ് ചെയര്‍മാന്‍.

യുഡിഎഫ് ചെയര്‍പേഴ്സനെയും വൈസ് ചെയര്‍മാനെയും അവിശ്വാസത്തിലൂടെ താഴെ ഇറക്കിയ എല്‍ഡിഎഫ് ഫറോക്ക് നഗരസഭ ഭരണം ഉറപ്പിച്ചു. ലീഗ് സ്വതന്ത്രയായി വിജയിച്ച കെ കമറുലൈലയെ ചെയര്‍പേഴ്സണാക്കിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. എല്‍ഡിഎഫിന്റെ 18 കൌണ്‍സിലര്‍മാരും രണ്ട് സ്വതന്ത്ര കൌണ്‍സിലര്‍മാരും കോണ്‍ഗ്രസിന്റെ മൊയ്തീന്‍കോയയും കമറുലൈലക്ക് വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫിനെപ്പം ഉറച്ചുനില്‍ക്കുമെന്ന് കമറുലൈല പറഞ്ഞു.

ലീഗിലും കോണ്‍ഗ്രസിലും ഉള്ള കടുത്ത ഗ്രൂപ്പിസമാണ് നഗരസഭാഭരണം യുഡിഎഫിന് നഷ്ടപ്പെടുത്തിയത്.

TAGS :

Next Story