രാജ്യസഭാ സീറ്റ് ;നേതൃത്വത്തിനെതിരെ ലീഗില്‍ വിമര്‍ശം

രാജ്യസഭാ സീറ്റ് ;നേതൃത്വത്തിനെതിരെ ലീഗില്‍ വിമര്‍ശം
ലീഗിന് കൂടി അവകാശപ്പെട്ട സീറ്റിന് പാര്‍ട്ടി നേതൃത്വം അവകാവാദം ഉന്നയിച്ചില്ലെന്നാണ് വിമര്‍ശം
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെതിരെ മുസ്ലിം ലീഗില്‍ അമര്‍ഷം. ലീഗിന് കൂടി അവകാശപ്പെട്ട സീറ്റിന് പാര്‍ട്ടി നേതൃത്വം അവകാവാദം ഉന്നയിച്ചില്ലെന്നാണ് വിമര്‍ശം. കോണ്‍ഗ്രസില്‍ കലാപം ഉണ്ടാക്കുന്ന രീതിയില്‍ ലീഗ് നേതൃത്വം ഇടപെട്ടത് നീതീകരിക്കാനാവില്ലെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
1994 മുതല്‍ 2004 വരെ രണ്ട് രാജ്യസഭാ സീറ്റുകള്‍ കൈവശം വെച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. 2010 മുതല്‍ അഞ്ച് വര്‍ഷം രാജ്യസഭാ സീറ്റ് ലഭിച്ചില്ല. 2015 ല്‍ പാര്‍ലമെന്റിലെത്തിയ പി വി അബ്ദുല്‍ വഹാബാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ഏക രാജ്യസഭാ അംഗം. നിയമസഭാ അംഗങ്ങളുടെ കണക്ക് പ്രകാരം കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കാവുന്ന ശക്തി ലീഗിനുണ്ട്. കോണ്‍ഗ്രസിന് 22 അംഗങ്ങളാണെങ്കില്‍ മുസ്ലിം ലീഗിന് 18 അംഗങ്ങളുണ്ട്. എന്നിട്ടും ഒഴിവു വന്ന രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിക്കാതിരുന്നത് നീതീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന വിമര്‍ശനം. പാര്‍ട്ടിയുടെ വിലപേശല്‍ ശേഷി കളഞ്ഞുകുളിച്ചെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റിന് അവകാശമുണ്ടെന്ന് ആദ്യം പരസ്യമായി പ്രതികരിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയാണ്.
ഈ പ്രതികരണം അസ്ഥാനത്താണെന്ന വിമര്‍ശവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് പോയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലീഗിനെ ലക്ഷ്യം വെക്കാന്‍ ഇത് കാരണമായെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

