Quantcast

യുഡിഎഫ് യോഗത്തില്‍ നിന്നും സുധീരന്‍ ഇറങ്ങിപ്പോയി

MediaOne Logo

Jaisy

  • Published:

    17 Jun 2018 3:54 PM GMT

യുഡിഎഫ് യോഗത്തില്‍ നിന്നും സുധീരന്‍ ഇറങ്ങിപ്പോയി
X

യുഡിഎഫ് യോഗത്തില്‍ നിന്നും സുധീരന്‍ ഇറങ്ങിപ്പോയി

കെ മുരളീധരനും യുഡിഎഫ് യോഗത്തില്‍ നിന്ന് മാറി നിന്നു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ്...

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നു. യുഡിഎഫ് യോഗത്തില്‍ നിന്നിറങ്ങിപ്പോയ വിഎം സുധീരന്‍ തീരുമാനം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് പ്രതികരിച്ചു. കെ മുരളീധരനും യുഡിഎഫ് യോഗത്തില്‍ നിന്ന് മാറി നിന്നു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിച്ചു.

യുഡിഎഫ് യോഗത്തിലെത്തിയ വിഎം സുധീരന്‍ തന്റെ എതിര്‍പ്പ് യോഗത്തില്‍ നേതാക്കളെ അറിയിച്ചു. മാണി യോഗത്തിലേക്കെത്തിയതോടെ വിഎം സുധീരന്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. യോഗത്തില്‍ നിന്നു വിട്ടു നിന്ന കെ മുരളീധരനും നേതൃത്വത്തെ പരിഹസിച്ചു. തീരുമാനത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച ഷാനിമോള്‍ ഉസ്മാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത കെപിസിസി രാഷ്ട്രീയകാര്യസമിതി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപിക്ക് ഊര്‍ജ്ജം പകരുന്നതാണ് തീരുമാനമെന്ന് രാജിവെച്ച കെപിസിസി സെക്രട്ടറി ജയന്ത് ആരോപിച്ചു.

പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിലേക്കും പ്രവര്‍ത്തകരുടെ പ്രതിഷേധമെത്തി. പലയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മലപ്പുറം ഡിസിസിയില്‍ കോണ്‍ഗ്രസ് പതാക താഴ്ത്തി ലീഗ് പതാക ഉയര്‍ത്തി.

TAGS :

Next Story