Quantcast

പട്ടിയെ കുളിപ്പിക്കലല്ല പൊലീസുകാരുടെ പണിയെന്ന് മുഖ്യമന്ത്രി

പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥന്റെ നായക്ക് മീൻ പൊരിക്കാൻ നിൽക്കുകയാണെന്നു് പ്രതിപക്ഷം

MediaOne Logo
പട്ടിയെ കുളിപ്പിക്കലല്ല പൊലീസുകാരുടെ പണിയെന്ന് മുഖ്യമന്ത്രി
X

വീട്ടുജോലി ചെയ്യലും, പട്ടിയെ കുളിപ്പിക്കലും പൊലീസുകാരുടെ ജോലിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാര പ്രമത്തത ബാധിച്ച ഉദ്യോഗസ്ഥരാണ് കീഴുദ്യോഗസ്ഥരെ കൊണ്ട് തെറ്റായ കാര്യങ്ങൾ ചെയ്യിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീയുടെ കയ്യിൽ നിന്ന് തല്ല് കൊണ്ടയാൾക്കെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്ത പൊലീസാണ് സംസ്ഥാനത്ത് ഉള്ളതെന്നും, ക്രമസമാധാന പാലനം നടത്തേണ്ട പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥന്റെ നായക്ക് മീൻ പൊരിക്കാൻ നിൽക്കുകയാണെന്നും അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നേടിയ കെ മുരളീധരൻ പറഞ്ഞു.

ദാസ്യപ്പണി ചെയ്യലല്ല പൊലീസുകാരുടെ ജോലിയെന്നും, ഉയർന്ന് ഗൗരവതരമായ വിഷയം പരിശോധിച്ച കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻകുമാറിനെതിരെ പരോക്ഷ വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. എന്നാല്‍ ദാസ്യ പണി ചെയ്യിപ്പിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് സെൻകുമാറിന് സംരക്ഷിച്ച് രംഗത്ത് വന്നു.

അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

TAGS :

Next Story