Quantcast

ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ നാല് മരണം

കെഎസ്ആര്‍ടിസിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം.

MediaOne Logo

Web Desk

  • Published:

    27 Jun 2018 9:40 AM GMT

ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ നാല് മരണം
X

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഇവരില്‍ മൂന്ന് പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, ബാബു പള്ളിപ്പുരയിടം എന്നിവരാണ് മരിച്ചത്.

ചെങ്ങന്നൂർ മുളക്കുഴയിൽ രാവിലെ 6.15 ഓടെയായിരുന്നു അപകടം. ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസ്സും കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴക്ക് വരുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച നാല് പേരും ആലപ്പുഴ സീവ്യൂ വാർഡ്‌ സ്വദേശികളാണ്. ലോക്കർ ജോലിക്കാരായ ഇവർ ജോലി കഴിഞ്ഞ് പിക്കപ്പ് വാനിൽ മടങ്ങുമ്പോഴാണ് മടങ്ങുമ്പോഴാണ് അപകടം. വാഹനത്തിന് പിന്നിലുണ്ടായിരുന്ന ഒരാളെ അരമണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.

അതീവ ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ചവരിൽ ബാബുവും സജീവനും സഹോദരന്മാരാണ്. ഇവരുടെ ബന്ധുവാണ് ബാബു പള്ളിപ്പുരയിടം. ആസാദ് അയൽവാസിയാണ്. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.

TAGS :

Next Story