Quantcast

കേരളത്തില്‍ റെയില്‍വെ വികസനത്തിനായി ബജറ്റില്‍ അനുവദിച്ച തുക ചെലവാക്കുന്നില്ലെന്ന് രേഖ

സംസ്ഥാനസര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് തരാത്തതാണ് കേരളത്തിലെ റെയില്‍വെ വികസനത്തിന് തടസമെന്ന് കേന്ദ്രം ആക്ഷേപമുന്നയിക്കുമ്പോഴാണ് സ്ഥലമേറ്റെടുപ്പ് ബാധകമല്ലാത്ത പദ്ധതികള്‍ റെയില്‍വെ വൈകിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    28 Jun 2018 11:18 AM IST

കേരളത്തില്‍ റെയില്‍വെ വികസനത്തിനായി ബജറ്റില്‍ അനുവദിച്ച തുക ചെലവാക്കുന്നില്ലെന്ന് രേഖ
X

കേരളത്തില്‍ റെയില്‍വെ വികസനത്തിനായി ബജറ്റില്‍ അനുവദിച്ച തുക ചെലവാക്കുന്നതില്‍ വന്‍ അനാസ്ഥ. മലബാര്‍ മേഖലയുടെ വികസനത്തിനായി അനുവദിച്ച മിക്ക പദ്ധതികളും ഇപ്പോഴും നടപ്പായിട്ടില്ല. കോടിക്കണക്കിന് രൂപ ഇത് വരെ ചെലവാക്കാനായിട്ടില്ലെന്ന് റെയില്‍വെ നല്‍കിയ വിവരാവകാശ രേഖകള്‍ തന്നെ അടിവരയിടുന്നു.

2017-18 കാലയളവില്‍ ബജറ്റ് പ്രകാരം പാലക്കാട് റെയില്‍വെ ഡിവിഷന് കീഴില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതികള്‍ സംബന്ധിച്ച വിവരാവകാശ രേഖയാണിത്. ട്രാക്ക് നവീകരണവും സ്റ്റേഷന്‍ നവീകരണവുമടക്കം പ്രദേശത്തെ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന മിക്ക പദ്ധതികളും ഇപ്പോഴും കടലാസില്‍ തന്നെ വിശ്രമത്തിലാണ്. കോടിക്കണക്കിന് രൂപ ബജറ്റില്‍ കൊട്ടിയാഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ഫണ്ടെത്തിയിട്ടും പണി തുടങ്ങാന്‍ റെയില്‍വെ തയ്യാറായിട്ടില്ലെന്ന് പാലക്കാട് ഡിവിഷനില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അനുവദിച്ച ഫണ്ടില്‍ ഒരു രൂപ പോലും ചെലവാക്കാനാകാത്ത പദ്ധതികള്‍ ഏതാണ്ട് 50 ശതമാനത്തോളം വരുമെന്ന് രേഖകള്‍ അടിവരയിടുന്നു.

കേരള സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് തരാത്തതാണ് കേരളത്തിലെ റെയില്‍വെ വികസനത്തിന് തടസമെന്ന് റെയില്‍വെ മന്ത്രിയടക്കം ആക്ഷേപമുന്നയിക്കുമ്പോഴാണ് സ്ഥലമേറ്റെടുപ്പ് ബാധകമേയല്ലാത്ത പദ്ധതികളടക്കം ഫണ്ട് വകയിരുത്തിയിട്ടും റെയില്‍വെ വൈകിക്കുന്നത്.

തിരുവനന്തപുരം ഡിവിഷനിലും വിവരാവകാശ നിയമ പ്രകാരം സമാനമായ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഇതു വരെ മറുപടി നല്‍കാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ല.

TAGS :

Next Story