Quantcast

ബെള്ളൂരിലെ അയിത്തം; കേരളത്തിന് അപമാനമെന്ന് രാഷ്ട്രീയനേതാക്കൾ

കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിലെ ഹൊസോളിഗെ, തൊട്ടത്തിന്‍ മൂല കോളനിക്കാരോടുള്ള അയിത്താചരണം മീഡിയവണ്‍ ആണ് പുറത്ത് കൊണ്ടുവന്നത്.

MediaOne Logo

Web Desk

  • Published:

    29 Jun 2018 11:26 AM IST

ബെള്ളൂരിലെ അയിത്തം; കേരളത്തിന് അപമാനമെന്ന് രാഷ്ട്രീയനേതാക്കൾ
X

മേല്‍ജാതിക്കാരന്റെ വീടിനോട് ചേര്‍ന്ന റോഡ് വഴി താഴ്ന്നജാതിക്കാരെ വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കാത്ത സംഭവം കേരളത്തിന് തന്നെ അപമാനമെന്ന് രാഷ്ട്രീയ നേതാക്കള്‍. കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിലെ ഹൊസോളിഗെ, തൊട്ടത്തിന്‍ മൂല കോളനിക്കാരോടുള്ള അയിത്താചരണം മീഡിയവണ്‍ ആണ് പുറത്ത് കൊണ്ട് വന്നത്. വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ കോളനി സന്ദര്‍ശിച്ചു.

കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോഴും അയിത്താചരണം നിലനല്‍ക്കുന്നത് പുരോഗമന സമൂഹത്തിന് ആകെ നാണക്കേടാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിലെ ഹൊസോളിഗെ, തൊട്ടത്തിന്‍ മൂല കോളനിയിലേക്കുള്ള റോഡ് വഴി വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ സിപിഎം പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. താഴ്ന്ന ജാതിക്കാരോടുള്ള സമീപനത്തില്‍ കേരളം ഉത്തരേന്ത്യയേക്കള്‍ മെച്ചമല്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ബെള്ളൂര്‍ പഞ്ചായത്തിലെ സംഭവമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.

സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തിയ കോളനിയിലേക്കുള്ള റോഡ് ജില്ലാ കളക്ടര്‍ ജിവന്‍ ബാബു ഐഎഎസ് സന്ദര്‍ശിച്ചു.

TAGS :

Next Story