Quantcast

നെഹ്റു ട്രോഫി ഭാഗ്യചിഹ്ന മത്സരം: എൻട്രികൾ ക്ഷണിച്ചു

തെരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നൽകും

MediaOne Logo

Web Desk

  • Published:

    2 July 2018 8:11 AM GMT

നെഹ്റു ട്രോഫി ഭാഗ്യചിഹ്ന മത്സരം: എൻട്രികൾ ക്ഷണിച്ചു
X

അറുപത്തിയാറാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം തെരഞ്ഞെടുക്കാന്‍ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരം നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ എ ഫോര്‍ വലിപ്പത്തിലുള്ള ഡ്രോയിങ് പേപ്പറിൽ മൾട്ടി കളറില്‍ എന്‍ട്രികള്‍ തയ്യാറാക്കി ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയുടെ കണ്‍വീനര്‍ക്ക് അയക്കണം. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിൽ '66-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്നു രേഖപ്പെടുത്തിയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നൽകും. എൻട്രികൾ ജൂലൈ 5 നു വൈകിട്ട് അഞ്ച് മുണിക്ക് മുമ്പായി എന്‍ട്രികള്‍ സമര്‍പ്പിക്കണം.

TAGS :

Next Story