Quantcast

കിടിലന്‍ ട്രോളുകളും തകര്‍പ്പന്‍ മറുപടികളുമായി കേരള പൊലീസ്; ചിരിപ്പിച്ചുകൊല്ലും ഈ ഫേസ്ബുക്ക് പേജ് 

മാത്രമല്ല ജനങ്ങളുടെ ആശങ്കള്‍ക്കും നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കിലൂടെ തന്നെ മറുപടിയും നല്‍കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    10 July 2018 5:39 AM GMT

കിടിലന്‍ ട്രോളുകളും തകര്‍പ്പന്‍ മറുപടികളുമായി കേരള പൊലീസ്; ചിരിപ്പിച്ചുകൊല്ലും ഈ ഫേസ്ബുക്ക് പേജ് 
X

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് കണ്ടാല്‍ നീ തങ്കപ്പനല്ലടാ..പൊന്നപ്പനാണ് എന്ന് ആരും പറഞ്ഞുപോകും. കാരണം കിടിലന്‍ ട്രോളുകളും കുറിക്ക് കൊള്ളുന്ന മറുപടികളുമായി ഫേസ്ബുക്ക് പേജ് തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളെല്ലാം അപ്പപ്പോള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല ജനങ്ങളുടെ ആശങ്കള്‍ക്കും നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കിലൂടെ തന്നെ മറുപടിയും നല്‍കുന്നുണ്ട്. തമാശ കമന്റുകള്‍ക്ക് തകര്‍പ്പന്‍ മറുപടികളാണ് ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ നല്‍കുന്നത്.

കഴിഞ്ഞ ദിവസം ബൊളിവീയന്‍ നമ്പറില്‍ നിന്നുള്ള വ്യാജ ഫോണ്‍കോളുകള്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് ഒരു പോസ്റ്റിട്ടിരുന്നു. കളിയും കാര്യവുമായി നിരവധി അനുകൂല പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് ലഭിച്ചത്. നാലായിരത്തിലധികം പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. ചില കമന്റുകളും അവയ്ക്കുള്ള മറുപടികളും ആരിലും ചിരിയുണര്‍ത്തും. ''എനിക്കും വന്നു തിരിച്ചു വിളിക്കാൻ കാശ് ഇല്ലായിരുന്നു ബൊളീവിയ യിലെ അമ്മാവന്റെ മകൻ എന്തു വിചാരിച്ചു കാണുമോ എന്തോ'' എന്ന ഒരു വിരുതന്റെ കമന്റിന് താങ്കളുടെ അവസ്ഥ അമ്മാവന്റെ മകന് അറിയാമായിരിക്കാനാണ് സാധ്യത. എന്നായിരുന്നു മറുപടി. 172 ലൈക്കാണ് ഈ മറുപടി കമന്റിന് ലഭിച്ചത്. ഗൌരവകരമായ സംശയങ്ങള്‍ക്കും പൊലീസ് മറുപടി നല്‍കുന്നുണ്ട്.

ആഭരണ മോഷ്ടാക്കള്‍ക്ക് വമ്പിച്ച ഓഫര്‍ എന്ന ട്രോള്‍ പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. നിങ്ങള്‍ക്കായി കേരള പൊലീസ് കൈവളകള്‍ സമ്മാനമായി നല്‍കുന്നു എന്നായിരുന്നു പൊലീസിന്റെ ട്രോള്‍. യദുകുല കാംബോജി ക്ലീഞ്ഞോ പ്ലീഞ്ഞോ ലൈക്സ് ഉള്ള ട്രോളേ കിടുവേ കിക്കിടുവേ കുടുകുടുവെ എന്ന കമന്റിന് എന്തു പറ്റി രമണാ എന്നായിരുന്നു മറുപടി കമന്റ്. എന്തായാലും വലിയ അനക്കമൊന്നുമില്ലാതെ കിടന്നിരുന്ന പൊലീസിന്റെ ഫേസ്ബുക്ക് പേജ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്.

TAGS :

Next Story