Quantcast

സുമനസ്സുകളുടെ സഹായം; മജ്സിയ ബാനു ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും

സ്പോണ്‍സര്‍‍മാരെ ലഭിക്കാത്തതിനെ തുടര്‍ന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ട് നില്‍ക്കാനൊരുങ്ങിയ മജ്സിയയെ തേടി സഹായങ്ങളെത്തി

MediaOne Logo

Web Desk

  • Published:

    11 July 2018 3:08 PM GMT

സുമനസ്സുകളുടെ സഹായം; മജ്സിയ ബാനു ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും
X

ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മജ്സിയ ബാനു തന്നെ ഇന്ത്യയെ പ്രതിനിധീകരിക്കും. സ്പോണ്‍സര്‍‍മാരെ ലഭിക്കാത്തതിനെ തുടര്‍ന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ട് നില്‍ക്കാനൊരുങ്ങിയ മജ്സിയയെ തേടി സഹായങ്ങളെത്തി. ഒക്ടോബര്‍ 13 മുതല്‍ 22 വരെ തുര്‍‍ക്കിയിലാണ് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ലക്നോവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍‍ണ മെഡല്‍ കരസ്ഥമാക്കിയ മജ്സിയ ബാനുവിന് തുര്‍‍ക്കിയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് സഹായം തേടി വാര്‍‍ത്താസമ്മേളനം നടത്തിയ മജ്സിയയെ തേടി നിരവധി പേരെത്തി.

ജി.ഐ.ഒ, എം.ഇ.എസ്, ഫോര്‍ എവര്‍ ഗ്രൂപ്പ് എന്നിവരാണ് മജ്സിയക്ക് സാമ്പത്തിക സഹായം നല്‍കിയത്. തുര്‍‍ക്കിയില്‍ ലോക ചാമ്പ്യന്‍ഷിപ്പിനായി മജ്സിയ പോയി തിരിച്ചെത്തുന്നതുവരെ ഉള്ള മുഴുവന്‍ ചെലവും കെ.പി.കെ ഗ്രൂപ്പ് വഹിക്കും. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡല്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് മജ്സിയ ബാനു.

TAGS :

Next Story