Quantcast

നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ തങ്കമണിക്ക് മീഡിയവണ്‍ സ്നേഹസ്പര്‍ശത്തിന്റെ കൈതാങ്ങ്

ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് സാരമായി പരിക്കേറ്റ് കിടപ്പിലായ വയനാട് പുല്‍പ്പള്ളി സ്വദേശി തങ്കമണിയുടെ ദുരവസ്ഥ മീഡിയവണ്‍ ടിവി സ്നേഹസ്പര്‍ശം പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Published:

    12 July 2018 11:10 AM IST

നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ തങ്കമണിക്ക് മീഡിയവണ്‍ സ്നേഹസ്പര്‍ശത്തിന്റെ കൈതാങ്ങ്
X

നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ വയനാട് പുല്‍പ്പള്ളി സ്വദേശി തങ്കമണിക്ക് മീഡിയവണ്‍ സ്നേഹസ്പര്‍ശത്തിന്റെ കൈതാങ്ങ്. സ്നേഹസ്പര്‍ശം പരിപാടിയുടെ പ്രേക്ഷകര്‍ ചാനലിനെ ഏല്‍പിച്ച അമ്പതിനായിരം രൂപയുടെ ചെക്ക് മീഡിയവണ്‍ സിഇഒ എം അബ്ദുള്‍ മജീദ് ഇവര്‍ക്ക് കൈമാറി.

ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് സാരമായി പരിക്കേറ്റ് കിടപ്പിലായ വയനാട് പുല്‍പ്പള്ളി സ്വദേശി തങ്കമണിയുടെ ദുരവസ്ഥ മീഡിയവണ്‍ ടിവി സ്നേഹസ്പര്‍ശം പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. നിത്യവൃത്തിക്കും ചികിത്സക്കും പണം കണ്ടെത്താനാവതെ ദുരിതത്തിലായിരുന്ന ഇവരുടെ അവസ്ഥ തിരിച്ചറിഞ്ഞ മീഡിയവണ്‍ പ്രേക്ഷകരാണ് തങ്കമണിക്ക് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. സ്നേഹസ്പര്‍ശം പരിപാടിയുടെ പ്രേക്ഷകര്‍ ചാനലിനെ ഏല്‍പ്പിച്ച അമ്പതിനായിരം രൂപയുടെ ചെക്ക് മീഡിയവണ്‍ സിഇഒ എം അബ്ദുള്‍ മജീദ് ഇവര്‍ക്ക് കൈമാറി.

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നിരാലംബര്‍ക്കും കൈതാങ്ങാവുകയാണ് മീഡിയവണ്‍ ടിവിയുടെ സ്നേഹസ്പര്‍ശം പരിപാടി. രോഗിയായ ഭര്‍ത്താവിന്റെയും തന്റെയും ദുരവസ്ഥ തിരിച്ചറിഞ്ഞ് സഹായഹസ്തവുമായി എത്തിയ പ്രേക്ഷകരോടുള്ള നന്ദി ഇവര്‍ മീഡിയവണ്‍ പ്രതിനിധികളോട് പങ്കുവെച്ചു.

മീഡിയവണ്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജ്യോതി വെള്ളാളൂര്‍, സീനിയര്‍ പി ആര്‍ മാനേജര്‍ ഷാക്കിര്‍ ജമീല്‍, സ്നേഹസ്പര്‍ശം കോര്‍ഡിനേറ്റര്‍ അനീസ്, പീപ്പിള്‍ ഫൌണ്ടേഷന്‍ അഡ്മിനിസ്റ്റേറ്റര്‍ ഹമീദ് സലീം, പ്രാദേശിക കമ്മറ്റി അംഗം മുഹമ്മദ് നായ്ക്കട്ടി എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

TAGS :

Next Story