Quantcast

ആലപ്പുഴയില്‍ കടൽത്തീരത്തടിഞ്ഞ ബാർജിലുണ്ടായിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി

കൊച്ചിയിൽ നിന്ന് നാവിക സേനയുടെ ഹെലികോപ്ടർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയവരെ കൊച്ചിയിലെത്തിച്ചു.

MediaOne Logo

Web Desk

  • Published:

    17 July 2018 8:00 AM GMT

ആലപ്പുഴയില്‍ കടൽത്തീരത്തടിഞ്ഞ ബാർജിലുണ്ടായിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി
X

ആലപ്പുഴ വണ്ടാനത്ത് കടൽത്തീരത്തടിഞ്ഞ ബാർജിലുണ്ടായിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്ന് നാവിക സേനയുടെ ഹെലികോപ്ടർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയവരെ കൊച്ചിയിലെത്തിച്ചു.

രാവിലെ ഏഴു മണിയോടെയാണ് കൊച്ചിയിൽ നിന്ന് നാവികസേനയുടെ ഹെലികോപ്ടർ വണ്ടാനത്തെത്തിയത്. ഹെലികോപ്റ്ററിൽ നിന്ന് കയറിൽ കസേര കെട്ടി ഇറക്കി ബാർജിലുണ്ടായിരുന്നവരെ വലിച്ചു കയറ്റുകയായിരുന്നു. അൽ ഫത്താൻ ഡോക്കിലെ ജീവനക്കാരായ ഇന്തോനേഷ്യക്കാരാണ് ബാർജിലുണ്ടായിരുന്നതെന്ന് നാവികസേന അറിയിച്ചു. രണ്ടു പേരെയും കൊച്ചിയിലെത്തിച്ചു. ബാർജ് കൊണ്ടു പോവുകയായിരുന്ന ഏജൻസിയുടെ കൊച്ചി ശാഖ വഴി ബാർജ് തീരത്തു നിന്ന് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊല്ലത്തു നിന്ന് ടഗ്ബോട്ട് എത്തിച്ച് ബാർജ് വലിച്ചു നീക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

TAGS :

Next Story