Quantcast

വെള്ളാപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

നാല് വര്‍ഷം മുമ്പ് തനിക്കെതിരെ ആരോ നല്‍കിയ വ്യാജ പരാതി തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് തന്നോട് വരവു ചെലവ് കണക്കുകള്‍ ആവശ്യപ്പെട്ടതാണെന്ന് വെള്ളാപ്പള്ളി

MediaOne Logo

Web Desk

  • Published:

    18 July 2018 5:06 PM IST

വെള്ളാപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
X

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. വിദേശത്തു നിന്ന് പണം കൊണ്ടുവന്ന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്തത്.

നാല് വര്‍ഷം മുമ്പ് തനിക്കെതിരെ ആരോ നല്‍കിയ വ്യാജ പരാതി തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് തന്നോട് വരവു ചെലവ് കണക്കുകള്‍ ആവശ്യപ്പെട്ടതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. തന്റെ കുടുംബത്തിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും 10 വര്‍ഷത്തെ വരവു ചെലവ് കണക്കുകള്‍ സമര്‍പ്പിച്ചുവെന്നും ക്രമക്കേടുകളില്ലെന്ന് എന്‍ഫോഴ്സ്മെന്റിനെ ബോധ്യപ്പെടുത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

TAGS :

Next Story