Quantcast

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് 5 മരണം

വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    19 July 2018 6:13 AM GMT

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്  5 മരണം
X

കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരും ഇടുക്കി ഏലപ്പാറ സ്വദേശികളുമായ ജെറിന്‍, ഉണ്ണി, വിജയ്, കിരണ്‍, ജനീഷ് എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെ 2മണിയോട് കൂടിയാണ് പെരുമ്പാവൂർ കാരിക്കോട് വെച്ച് അപകടം. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തിൽ പെട്ടവർ. സുഹൃത്തുക്കളെ വിദേശത്തേക്ക് യാത്രയാക്കാൻ 5 വാഹനങ്ങളിലായി ഏലപ്പാറയിൽ നിന്ന് യാത്ര തിരിച്ച സംഘത്തിലെ ഒരു വാഹനമാണ് അപകടത്തിൽ പെട്ടത്. ഏഴംഗ സംഘത്തിലെ അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ‌പരിക്കേറ്റ സുജിത്, ജിബിന്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിൽ പെട്ടവരെല്ലാം ബന്ധുക്കളും സുഹൃത്തുക്കളുമാണ്. കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മൃതദേഹങ്ങള്‍ മുവാറ്റുപുഴ, കാലടി കോതമംഗലം താലൂക്ക് ആശുപത്രികളിൽ പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

TAGS :

Next Story