പൊസളിഗെ കോളനിക്കാര്‍ സഞ്ചാര സ്വതന്ത്ര്യത്തിന് വേണ്ടി സമരം ശക്തമാക്കുന്നു
പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി

അയിത്തത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പേരില്‍ അകറ്റിനിര്‍ത്തപ്പെട്ട കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിലെ പൊസളിഗെ കോളനിക്കാര്‍ സഞ്ചാര സ്വതന്ത്ര്യത്തിന് വേണ്ടി സമരം ശക്തമാക്കുന്നു. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്തിന്റെ ആസ്തി വികസന രേഖയിലുള്ള റോഡ് സ്വകാര്യ വ്യക്തി തടസപ്പെടുത്തുന്ന വാര്‍ത്ത മീഡിയവണ്‍ ആണ് നേരത്തെ പുറത്ത് കൊണ്ട് വന്നത്.
കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിലെ ആസ്തി വികസന രേഖയില്‍ 1983ല്‍ ഹൊസളിഗെ കോളനിയിലേക്കുള്ള റോഡ് രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ ആസ്തി വികസന രേഖ കംപ്യൂട്ടറൈസ് ചെയ്ത 2005ലും അത് കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ഡിഒയ്ക്ക് ജുലൈ 11ന് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിലും ഇത് പരാമര്‍ശിക്കുന്നു. എന്നാല്‍ വര്‍ഷങ്ങളായി കോളനി നിവാസികള്‍ ഉപയോഗിക്കുന്ന ഈ റോഡ് നവീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതോടെയാണ് കോളനി നിവാസികള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.
Adjust Story Font
16

