Quantcast

കരിപ്പൂരില്‍ കസ്റ്റംസിന്‍റെ സ്വര്‍ണ വേട്ട; മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

ഷാര്‍ജയില്‍ നിന്നും എത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് നിസാര്‍ ഡിന്നര്‍ പ്ലേറ്റുകളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഡിന്നര്‍ പ്ലേറ്റുകളുടെ അടിഭാഗത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

MediaOne Logo

Web Desk

  • Published:

    21 July 2018 5:50 AM GMT

കരിപ്പൂരില്‍ കസ്റ്റംസിന്‍റെ സ്വര്‍ണ വേട്ട; മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി
X

പ്ലേറ്റിലും ബെല്‍റ്റിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മുക്കാല്‍ കിലോ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി. മൂന്നു പേരില്‍ നിന്നാണ് കസ്റ്റംസ് ഇന്‍റലിജന്‍സ് സ്വര്‍ണം പിടികൂടിയത്.

ഷാര്‍ജയില്‍ നിന്നും എത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് നിസാര്‍ ഡിന്നര്‍ പ്ലേറ്റുകളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ആറ് ഡിന്നര്‍ പ്ലേറ്റുകളുടെ അടിഭാഗത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

പ്ലേറ്റുകള്‍ പൊളിച്ച് അരകിലോ സ്വര്‍ണം കണ്ടെടുത്തു. ദുബായില്‍ നിന്നെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് ആദില്‍, കണ്ണൂര്‍ സ്വദേശി മൂസ എന്നിവരില്‍ നിന്നും സ്വര്‍ണം പിടികൂടി.

TAGS :

Next Story