Quantcast

വെറുതെ എന്തിനാ കള്ളന്‍മാരെ പ്രലോഭിപ്പിക്കുന്നത്; വാഹന പാര്‍ക്കിംഗില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്

പാര്‍ക്ക് ചെയ്ത ശേഷം വാഹനങ്ങളുടെ വിൻഡോ ഗ്‌ളാസുകള്‍ ഉയര്‍ത്തി ഡോര്‍ ലോക്ക് ചെയ്തു എന്നുറപ്പുവരുത്തുക

MediaOne Logo
വെറുതെ എന്തിനാ കള്ളന്‍മാരെ പ്രലോഭിപ്പിക്കുന്നത്; വാഹന പാര്‍ക്കിംഗില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്
X

പണിയെടുത്ത് നന്നാകാന്‍ തീരുമാനിച്ചിരിക്കുന്ന കള്ളന്‍മാരെ വെറുതെ പ്രലോഭിപ്പിക്കരുതെന്ന് വാഹന ഉടമസ്ഥരോട് കേരള പൊലീസ്. വേറൊന്നുമല്ല. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ലാപ്‌ടോപ്, പേഴ്‌സ്, മൊബൈല്‍ ഫോണ്‍, ബാഗുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ വിലപിടിപ്പുളള വസ്തുവകകള്‍ അലസമായി മറ്റുളളവര്‍ കാണത്തക്കവിധം സൂക്ഷിക്കുന്നത് മോഷ്ടാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് തുല്യമാണെന്ന് പൊലീസ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ പറയുന്നു. അതുകൊണ്ട് ഉടമകള്‍ ശ്രദ്ധിക്കണമെന്നാണ് ട്രോളിലൂടെ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

ട്രോള്‍ രീതിയിലുള്ള കേരള പൊലീസിന്റെ മുന്നറിയിപ്പ് പോസ്റ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ലാപ്‌ടോപ്, പേഴ്‌സ്, മൊബൈല്‍ ഫോണ്‍, ബാഗുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ വിലപിടിപ്പുളള വസ്തുവകകള്‍ അലസമായി മറ്റുളളവര്‍ കാണത്തക്കവിധം സൂക്ഷിക്കുന്നത് മോഷ്ടാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് തുല്യമാണ്. കഴിയുന്നതും വെളിച്ചമുളള പ്രദേശത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക. പാര്‍ക്ക് ചെയ്ത ശേഷം വാഹനങ്ങളുടെ വിൻഡോ ഗ്‌ളാസുകള്‍ ഉയര്‍ത്തി ഡോര്‍ ലോക്ക് ചെയ്തു എന്നുറപ്പുവരുത്തുക.

പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ലാപ്‌ടോപ്, പേഴ്‌സ്, മൊബൈല്‍ ഫോണ്‍, ബാഗുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ...

Posted by Kerala Police on Friday, July 20, 2018

ये भी पà¥�ें- കിടിലന്‍ ട്രോളുകളും തകര്‍പ്പന്‍ മറുപടികളുമായി കേരള പൊലീസ്; ചിരിപ്പിച്ചുകൊല്ലും ഈ ഫേസ്ബുക്ക് പേജ് 

TAGS :

Next Story