Quantcast

‘ഇസ്ലാമിനെ ഭീകരതയായി ചിത്രീകരിക്കുന്നു’; ഹിംസയുടെ രാഷ്ട്രീയത്തോട് പ്രതികരണവുമായി സോളിഡാരിറ്റി സെമിനാര്‍

ന്യൂനപക്ഷങ്ങള്‍ ക്ഷമാപണത്തോടെ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ടിടി ശ്രീകുമാര്‍ പറഞ്ഞു. ഡോ.പികെ പോക്കര്‍, എംഎം അക്ബര്‍. ഡോ. എ മജീദ് സ്വലാഹി തുടങ്ങിയവര്‍ പ്രസംഗിച്ചു.

MediaOne Logo

Web Desk

  • Published:

    21 July 2018 1:58 AM GMT

‘ഇസ്ലാമിനെ ഭീകരതയായി ചിത്രീകരിക്കുന്നു’; ഹിംസയുടെ രാഷ്ട്രീയത്തോട് പ്രതികരണവുമായി സോളിഡാരിറ്റി സെമിനാര്‍
X

ഇസ്‌ലാമിനെ എല്ലാ പ്രകാശനങ്ങളുടെ ഭീകരതയായി ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സാമൂഹ്യ ചിന്തകന്‍ ഡോ. ടി.ടി ശ്രീകുമാര്‍. സോളിഡാരിറ്റി തിരൂരില്‍ സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

'ഹിംസയുടെ രാഷ്ട്രീയത്തോട് ഇസ്ലാം പ്രതികരിക്കുന്നു' എന്ന തലക്കെട്ടിലാണ് സോളിഡാരിറ്റി ബഹുജന സംഗമം സംഘടിപ്പിച്ചത്. മതേതര ഭീകരതയും മതഭീകരതയും ഒരേ പോലെ എതിർക്കപ്പെടണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ക്ഷമാപണത്തോടെ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ടി.ടി ശ്രീകുമാര്‍ പറഞ്ഞു. ഡോ.പി കെ പോക്കര്‍, എം.എം അക്ബര്‍. ഡോ. എ മജീദ് സ്വലാഹി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശശി തരൂരിനും സ്വാമി അഗ്നിവേശിനും സംഗമം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം.ൃ സാലിഹ് അധ്യക്ഷനായിരുന്നു.

TAGS :

Next Story