Quantcast

മോഹന്‍ലാലിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് എ.കെ ബാലന്‍

മുഖ്യ അതിഥിയായി നടൻമാരെ വിളിക്കുന്ന ചരിത്രം ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അവാർഡ് ജേതാക്കളുടെ പ്രാധാന്യം കുറയുമെന്ന് പറയുന്നതിൽ കാര്യമില്ല.

MediaOne Logo

Web Desk

  • Published:

    25 July 2018 6:35 AM GMT

മോഹന്‍ലാലിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് എ.കെ ബാലന്‍
X

നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് നാളെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. അവാര്‍ഡ് ചടങ്ങുകളില്‍ മുമ്പും മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കടുത്തിട്ടുണ്ട്. വിവാദങ്ങള്‍ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ചലച്ചിത്രഅവാര്‍ഡ് വിതരണ ചടങ്ങിലെ മുഖ്യാതിഥി വിവാദത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി നേരത്തെ സിനിമാസംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

മുഖ്യ അതിഥിയായി നടൻമാരെ വിളിക്കുന്ന ചരിത്രം ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അവാർഡ് ജേതാക്കളുടെ പ്രാധാന്യം കുറയുമെന്ന് പറയുന്നതിൽ കാര്യമില്ല. മോഹൻലാലിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് നാളെ കൊടുക്കും.

അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് 107 ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നേരെത്തെ സിനിമാ സംഘടനകള്‍ സിനിമാ സംഘടനകളുടെ ആരോപണം. ഇത് സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കി. അമ്മ, ഫെഫ്ക, ഫിയോക്, നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് എന്നീ സംഘടനകളാണ് സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കാനുള്ള തീരുമാനത്തിലുമാണ് സംഘടനകള്‍. അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ ചലച്ചിത്ര അക്കാദമി ക്ഷണിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ കമല്‍ പ്രതികരിച്ചു. എന്നാല്‍ സര്‍ക്കാര്‍ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് അക്കാദമിയെന്നും കമല്‍ പറഞ്ഞു. മോഹൻലാൽ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കണമെന്ന് നടൻ ഇന്ദ്രൻസും ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story