ഹനാനെതിരെ അപവാദ പ്രചരണം; നൂറുദ്ദീന്‍ ഷെയ്ക് പിടിയില്‍
ഹനാനെ അപമാനിച്ച് ഫേയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷെയ്ക് എന്നയാള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കും...

സമൂഹ മാധ്യമങ്ങളിലൂടെ ഹനാനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഹനാനെ അപമാനിച്ച് ഫേയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷെയ്ക് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. നൂറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കും. കേസന്വേഷിക്കുന്ന പോലീസ് സംഘം ഹനാന്റെ മൊഴി രേഖപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പാലാരിവട്ടം പൊലീസാണ് ഹനാനെ സമൂഹമാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നടപടി തുടങ്ങിയത്. ഹനാനെതിരെ ഫേയ്‌സ്ബുക്ക് ലൈവിലൂടെ മോശം പരാമര്‍ശം നടത്തിയ നൂറുദ്ദീന്‍ ഷെയ്കിനെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്ത പ്രൊഫൈലുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കെതിരായും സൈബര്‍ നിയമപ്രകാരം കേസെടുക്കും.
ये à¤à¥€ पà¥�ें- “കഷ്ടപ്പെട്ട് ജോലി ചെയ്താ ജീവിക്കുന്നത്.. എനിക്ക് വൈറലാവേണ്ട, വെറുതെ വിടണം”: ഹനാന്‍
ये à¤à¥€ पà¥�ें- യൂണിഫോമില്‍ മീന്‍ വിറ്റ ഹനാന്‍ സിനിമയിലേക്ക്; ആദ്യ ചിത്രം പ്രണവിനൊപ്പം
നൂറിലധികം പ്രൊഫൈലുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതിനായി ശേഖരിക്കുകയാണ്. ഫേയ്‌സ്ബുക്കിലൂടെ അപകീര്‍ത്തി പോസ്റ്റുകളുമായി രംഗത്തെത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് തീരുമാനം. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണ സംഘം ഹനാന്റെ മൊഴിയും രേഖപ്പെടുത്തി.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും, വിഎസ് അച്ചുതാനന്ദനും ഹനാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സമാനമായ വേദനകളിലൂടെ കടന്ന് പോയവര്‍ക്ക് മാത്രമേ ഹനാന്റെ വിഷമം മനസിലാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പെണ്‍കുട്ടിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വിഎസും ആവശ്യപ്പെട്ടു.
Adjust Story Font
16

