Quantcast

എന്‍ഡിഎ വിപുലീകരിക്കാന്‍ പലരുമായും ചര്‍ച്ച നടത്തിയെന്ന് പിഎസ് ശ്രീധരന്‍ പിള്ള

എന്‍ഡിഎ വിപുലീകരിക്കുകയാണ് ലക്ഷ്യം. വെള്ളാപ്പള്ളി നടേശന്റെ ആവശ്യങ്ങള്‍ പലതും ന്യായമായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    31 July 2018 9:21 PM IST

എന്‍ഡിഎ വിപുലീകരിക്കാന്‍ പലരുമായും ചര്‍ച്ച നടത്തിയെന്ന് പിഎസ് ശ്രീധരന്‍ പിള്ള
X

എന്‍ഡിഎ വിപുലീകരണം ലക്ഷ്യമിട്ട് ബിജെപി. മുന്നണിയില്‍ വരുന്നത് സംബന്ധിച്ച് പലരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസിലെയടക്കം അതൃപ്തരായ ആളുകള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു വന്നാല്‍ സ്വീകരിക്കും. ചെങ്ങന്നൂരില്‍ ഈഴവ സമുദായത്തിന്റെ നിലപാട് ന്യായമായിരുന്നുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള നിലപാട് വ്യക്തമാക്കിയത്. എന്‍ഡിഎ വിപുലീകരിക്കുകയാണ് ലക്ഷ്യം. വെള്ളാപ്പള്ളി നടേശന്റെ ആവശ്യങ്ങള്‍ പലതും ന്യായമായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അമിത്ഷായുടേയും സംഘപരിവാറിന്റേയും പിന്തുണ കൊണ്ടാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. കുമ്മനം രാജശേഖരന് താത്പര്യമുണ്ടെങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story