Quantcast

കേന്ദ്രമന്ത്രിമാര്‍ വന്നുപോയി; കേന്ദ്ര ഉദ്യോഗസ്ഥസംഘം വന്നില്ല, കേരളത്തിന് സഹായവും ലഭിച്ചില്ല

ഉദ്യോഗസ്ഥ സംഘം വന്ന് നഷ്ടം വിലയിരുത്തിയ ശേഷമേ കേരളത്തിനര്‍ഹമായ ധനസഹായം നല്‍കൂ എന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു.

MediaOne Logo

Web Desk

  • Published:

    1 Aug 2018 8:32 AM IST

കേന്ദ്രമന്ത്രിമാര്‍ വന്നുപോയി; കേന്ദ്ര ഉദ്യോഗസ്ഥസംഘം വന്നില്ല, കേരളത്തിന് സഹായവും ലഭിച്ചില്ല
X

കേന്ദ്ര മന്ത്രിമാര്‍ വന്നു പോയി പത്തു ദിവസം കഴിഞ്ഞിട്ടും കേന്ദ്ര ഉദ്യോഗസ്ഥ സംഘം കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയില്ല. ഉദ്യോഗസ്ഥ സംഘം വന്ന് നഷ്ടം വിലയിരുത്തിയ ശേഷമേ കേരളത്തിനര്‍ഹമായ ധനസഹായം നല്‍കൂ എന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളപ്പൊക്ക ദുരിതം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും നഷ്ടം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.

പത്തു ദിവസത്തിനുള്ളില്‍ കേന്ദ്ര ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തുമെന്നായിരുന്നു വെള്ളപ്പൊക്കക്കെടുതി വിലയിരുത്താനെത്തിയപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു വാഗ്ദാനം ചെയ്തത്. അതിനു ശേഷം മാത്രമേ കേരളത്തിനര്‍ഹമായ നഷ്ടപരിഹാരം നല്‍കൂ എന്നും റിജിജു വ്യക്തമാക്കിയിരുന്നു. പക്ഷേ പത്തു ദിവസം കഴിഞ്ഞിട്ടും കേന്ദ്ര സംഘത്തിന്റെ വരവുമായി ബന്ധപ്പെട്ട വിവരമൊന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയുടെ തുടര്‍ച്ചയാണിതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ആരോപിച്ചു.

അതിനിടെ വെള്ളപ്പൊക്കം മൂലമുള്ള ദുരിതം കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും തുടരുകയാണ്. ദിവസങ്ങളായി വിട്ടു നിന്നിരുന്ന മഴ കഴിഞ്ഞ ദിവസം ശക്തി പ്രാപിച്ചത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചു.

TAGS :

Next Story