Quantcast

ജാങ്കോ..നീയറിഞ്ഞോ ഞാന്‍ പെട്ടു; കീ കീ ചലഞ്ചിനെതിരെ കേരള പൊലീസിന്റെ ട്രോള്‍

സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു

MediaOne Logo

Web Desk

  • Published:

    7 Aug 2018 12:41 PM IST

ജാങ്കോ..നീയറിഞ്ഞോ ഞാന്‍ പെട്ടു; കീ കീ ചലഞ്ചിനെതിരെ കേരള പൊലീസിന്റെ ട്രോള്‍
X

കീ കീ ചലഞ്ച് അങ്ങിനെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്. കീ കീയുമായി ബന്ധപ്പെട്ട വീഡിയോകള്‍ തരംഗമാകുമ്പോള്‍ പ്രധാനമന്ത്രിയേയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കൊണ്ടു വരെ ചലഞ്ചിന് ഇരയാക്കി ചില ട്രോളന്‍മാര്‍. സംഗതി രസമാണെങ്കിലും ഈ ചലഞ്ചുണ്ടാക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. ഈ അപകടങ്ങിലേക്ക് വിരല്‍ ചൂണ്ടുകയാണ് കേരള പൊലീസ്. ഒരു ട്രോള്‍ വീഡിയോയിലൂടെയാണ് കേരള പൊലീസ് ഇത് വിശദീകരിക്കുന്നത്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട....

കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ 'കി കി ഡു യു ലൗമി' എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി 'കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്' എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്.

പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട.... കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ 'കി കി ഡു യു ലൗമി' എന്ന പ്രശസ്ത...

Posted by Kerala Police on Monday, August 6, 2018

ये भी पà¥�ें- വാഹനത്തില്‍ നിന്നും ചാടിയിറങ്ങി ഒരു ഡാന്‍സ്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി കീ കീ ചലഞ്ച്

ये भी पà¥�ें- കീ കീ ചലഞ്ചിന് പിന്നില്‍ സായിപ്പല്ല, നമ്മുടെ ലാലേട്ടനും മമ്മൂക്കയുമാണ്; അല്ലെങ്കില്‍ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ

TAGS :

Next Story