നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു
വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്

കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം 4 ദിവസത്തേക്ക് നിർത്തിവെച്ചു .റൺവേയിലടക്കം വെള്ളം കയറിയതിനെ തുടർന്നാണ് സർവീസ് നിർത്തിവെച്ചത്. കനത്ത മഴയിൽ വിമാനത്താവളത്തിന്റെ ഇരു ഭാഗം ഭാഗത്തേയും മതിലുകൾ തകർന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ ശനിയാഴ്ച ഉച്ചക്ക് 2 മണി വരെയാണ് സർവീസ് നിർത്തി വച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്ന് മണിക്കൂർ സർവീസ് നിർത്തി. പിന്നീട് സ്ഥിതി മോശമായതിനാൽ ഉച്ചക്ക് രണ്ട് മണി വരെ സർവീസ് നിർത്തുന്നതായി അറിയിച്ചു. എന്നാൽ റൺവേ അടക്കം മുങ്ങിയതോടെ 4 ദിവസത്തേക്ക് പൂർണമായും സർവീസ് നിർത്താൻ തീരുമാനിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ ഇരുവശങ്ങളിലുമുള്ള മതിലുകൾ തകർന്നു വീണു .വെള്ളം വലിയ മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടയിലാണ് മതിലുകൾ തകർന്നത്. മതിൽ തകർന്ന പ്രദേശത്തുകൂടി വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുകി. ഹജ്ജ് തീർത്ഥാടകരടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
IMPORTANT CIAL UPDATE-4 10.20 am, 15-08-18 CIAL SUSPENDS OPERATIONS TILL 18th August 2018 Kochi Airport operations...
Posted by Cochin International Airport Limited (CIAL) on Tuesday, August 14, 2018
Adjust Story Font
16

