Quantcast

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ജീവന് വേണ്ടി പിടയുന്ന നായ; ഒടുവില്‍ ഒരു കൂട്ടം നല്ല മനസുകള്‍ രക്ഷയായപ്പോള്‍

അതിനിടയില്‍ ചില വീട്ടുകാര്‍ തങ്ങള്‍ രക്ഷപ്പെടുന്നതോടൊപ്പെം വീട്ടിലെ വളര്‍ത്തു മൃഗങ്ങളെയും രക്ഷപ്പെടുത്താനുള്ള സന്‍മനസ് കാണിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    17 Aug 2018 4:55 AM GMT

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ജീവന് വേണ്ടി പിടയുന്ന നായ; ഒടുവില്‍ ഒരു കൂട്ടം നല്ല മനസുകള്‍ രക്ഷയായപ്പോള്‍
X

കനത്ത മഴയും വെള്ളപ്പൊക്കവും മനുഷ്യരെ മാത്രമല്ല,ജന്തുജാലങ്ങളെയും ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ പെട്ട് പലതിന്റെയും ജീവന്‍ നഷ്ടമായി. വളര്‍ത്തുമൃഗങ്ങള്‍ക്കാണ് ഏറെ കഷ്ടപ്പാട്. പലതും കൂട്ടിനുള്ളിലോ, കെട്ടിയിടപ്പെട്ട നിലയിലോ ആയിരിക്കും. രക്ഷപ്പെടാന്‍ പോലും പറ്റാതെ വെള്ളക്കെട്ടില്‍ പെട്ട് ജീവന്‍ വെടിയാനായിരിക്കും പല മൃഗങ്ങളുടെയും വിധി. അതിനിടയില്‍ ചില വീട്ടുകാര്‍ തങ്ങള്‍ രക്ഷപ്പെടുന്നതോടൊപ്പെം വീട്ടിലെ വളര്‍ത്തു മൃഗങ്ങളെയും രക്ഷപ്പെടുത്താനുള്ള സന്‍മനസ് കാണിക്കുന്നുണ്ട്.

മിണ്ടാപ്രാണിയെ രക്ഷിക്കാൻ മനസ് കാണിച്ച ഈ മനസുണ്ടല്ലോ... അത് പറഞ്ഞറിയിക്കാൻ പറ്റില്ല... എന്നാലും ഒരു big സല്യൂട്ട്.. നല്ല മനസുള്ളവർക്കേ അത് കഴിയും...😘😘😘😘

Posted by കുന്നൂർ പിള്ളേര് on Thursday, August 16, 2018

അത്തരത്തിലൊരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയുടെ കണ്ണ് നനയിച്ചിരിക്കുന്നത്. മലവെള്ളപ്പാച്ചിലില്‍ പെട്ട് പെടാപ്പാട് പെടുന്ന ഒരു നായയെ സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ കുറച്ചു പേര്‍ രക്ഷപ്പെടുത്തുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരിക്കുന്നത്.

TAGS :

Next Story