Quantcast

കേരളത്തിലെ പ്രളയക്കെടുതി: വാർത്തകൾ നൽകി അന്താരാഷ്ട്ര മാധ്യമങ്ങളും

MediaOne Logo

Web Desk

  • Published:

    18 Aug 2018 12:58 PM GMT

കേരളത്തിലെ പ്രളയക്കെടുതി: വാർത്തകൾ നൽകി അന്താരാഷ്ട്ര മാധ്യമങ്ങളും
X
കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് ബിബിസി നല്‍കിയ വാര്‍ത്ത

"I would have died there." Heavy rains in Kerala, India, have caused some of the region’s worst flooding in nearly a century. Read more: https://nyti.ms/2vMBSrt

Posted by The New York Times on Friday, August 17, 2018
പ്രളയക്കെടുതിയെക്കുറിച്ചുള്ള ഗാര്‍ഡിയന്‍ വാര്‍ത്ത

കേരളം നേരിടുന്ന അതിരൂക്ഷമായ പ്രളയക്കെടുതി വാർത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങൾ. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വെള്ളപ്പൊക്കം നേരിടുന്ന സംസ്ഥാനത്തെ തുടക്കത്തിൽ ദേശീയ മാധ്യമങ്ങളൊക്കെ അവഗണിച്ചെങ്കിലും പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളൊക്കെ പ്രാധാന്യത്തോട് കൂടി വാർത്തകൾ പ്രസിദ്ധീകരിച്ചു.

കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്ന സവിശേഷമായ സാഹചര്യത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ വിജയകരമായത്. ബി ബി സി, ന്യൂയോർക്ക് ടൈംസ്, ദി ഗാർഡിയൻ, സി എൻ എൻ, അൽ ജസീറ, ഖലീജ് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളൊക്കെ കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ചു വാർത്തകൾ നൽകി.

കാലവർഷം നിൽക്കാതെ പെയ്യുകയും സംസ്ഥാനത്തെ ഡാമുകളിൽ ഭൂരിഭാഗവും തുറക്കേണ്ടിവരികയും ചെയ്ത സാഹചര്യത്തിൽ അതി രൂക്ഷമായ പ്രളയമാണ് കേരളം നേരിടുന്നത്. ഇത് വരേയ്ക്കും മുന്നൂറിലധികം ആളുകൾ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും അടിയന്തര സഹായം കാത്തു നിരവധി സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രളയക്കെടുതി ഏറെ ബാധിച്ച തെക്കൻ ജില്ലകളിലും മലയോര മേഖലകളിലുമൊക്കെ ഒരുപാട് പേര് ഇപ്പോഴും സഹായം കാത്തു കഴിയുന്നുണ്ട് എന്നാണ് വിവരം.

TAGS :

Next Story