Quantcast

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി; സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രിമാരും എംഎല്‍എമാരും

ചെങ്ങന്നൂരിനെ എങ്ങനെയും രക്ഷിക്കണമെന്ന് പറഞ്ഞ് എംഎല്‍എ സജി ചെറിയാനാണ് ആദ്യം രംഗത്ത് വന്നത്. സജി ചെറിയാന്റെ പ്രതികരണത്തെ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മയും ജി സുധാകരനും സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    18 Aug 2018 2:39 AM GMT

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി; സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രിമാരും എംഎല്‍എമാരും
X

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്ത് പലയിടങ്ങളിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന് സ്ഥിരീകരിച്ച് മന്ത്രിമാരും എംഎല്‍എമാരും രംഗത്തുവന്നു.

ചെങ്ങന്നൂരിനെ എങ്ങനെയും രക്ഷിക്കണമെന്ന് പറഞ്ഞ് എംഎല്‍എ സജി ചെറിയാനാണ് ആദ്യം രംഗത്ത് വന്നത്. സജി ചെറിയാന്റെ പ്രതികരണത്തെ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മയും ജി സുധാകരനും സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. പ്രശ്നത്തെ സമയോചിതമായി നേരിടാതെ അഭിമാനപ്രശ്നമായി പലരും കാണുകയാണെന്ന് വി ഡി സതീശന്‍ എംഎല്‍എ വിമര്‍ശിച്ചു.

എറണാകുളത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ച് അങ്കമാലി എംഎല്‍എ റോജി എം ജോണും രംഗത്തുവന്നു.

TAGS :

Next Story